News
ഇന്ത്യയുടെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായികയായി എത്തുന്നത് ഈ സൂപ്പര്‍ നടി!
ഇന്ത്യയുടെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസ് ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ നായികയായി എത്തുന്നത് ഈ സൂപ്പര്‍ നടി!

വാര്, ബാംഗ് ബാംഗ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസ് ചിത്രമാണ് ഫൈറ്റര്‍. വിയാകോം 18 ആണ് ചിത്രത്തിന്റെ നിര്‍മാണം. ഹൃത്വിക് റോഷന്, ദീപിക പദുകോണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ഒരു ‘ടോപ്പ് ഗണ്‍’ (1986ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം) ആരാധകന് എന്ന നിലയില്‍ ബോളിവുഡില്‍ ഒരു ഏരിയല്‍ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കണമെന്നത് എന്റെ സ്വപ്നമായിരുന്നു. വര്‍ഷങ്ങളായി ഇതിനു പറ്റിയ ഒരു തിരക്കഥയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു.
ഹൃത്വിക്കിനെയും ദീപികയെയുമാണ് പ്രധാന വേഷങ്ങളില്‍ ആദ്യമേ ആലോചിച്ചിരുന്നത്. ഈ ഗണത്തില്‍ പെടുന്ന സിനിമ അതിന്റെ ശരിയായ അര്‍ഥത്തില്‍ സംവിധാനം ചെയ്യാന്‍ സിദ്ധാര്‍ഥിന് കഴിയുമെന്നാണ് കരുതുന്നത്. വയാകോമിന്റെ ഫിലിമോഗ്രഫിയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം” എന്നും വിയാകോം സിഇഒ അജിത്ത് അന്ധാരെ പറഞ്ഞു.
ലോകമെമ്പാടും തിയറ്റര്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിദേശത്ത് നടക്കുന്ന കഥയായിരിക്കും ഫൈറ്റര്‍ പറയുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...