News
വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രം; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് ഹര്‍നാസ് സന്ധു
വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രം; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് ഹര്‍നാസ് സന്ധു

ഇരുപത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിയത്. അഭിനന്ദനങ്ങള്‍ക്കിടയിലും ചില വിമര്‍ശനങ്ങളും ഹര്‍നാസിനെതിരെ ഉയര്‍ന്നിരുന്നു. വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രമാണെന്നായിരുന്നു വിമര്‍ശനം.
ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹര്‍നാസ്. ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമേ അറിയുകയുള്ളൂവെന്നും, വാദപ്രതിവാദങ്ങള്‍ക്ക് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനമെന്നും ഹര്‍നാസ് പ്രതികരിച്ചു.
ഇത്തരം സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാനാണ് തന്റെ ശ്രമം. ഒരു ഒളിമ്പിക് വിജയത്തിന് സമാനമാണിത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ പ്രശംസിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു സൗന്ദര്യമത്സര വിജയിയെ പ്രശംസിക്കാന്‍ കഴിയുന്നില്ലെന്നും ഹര്‍നാസ് ചോദിക്കുന്നു.
വിശ്വസുന്ദരിപ്പട്ടം കിട്ടിയതിന് ശേഷം സിനിമകളില്‍ നിരവധി അവസരങ്ങളും തേടിയെത്തുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യമെന്ന് അവര്‍ വ്യക്തമാക്കി.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...