Malayalam
മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്, ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്; മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു
മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്, ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്; മമ്മൂക്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”മമ്മൂക്കയുടെ സെല്‍ഫി” എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പക്രു പങ്കുവെച്ചിരിക്കുന്നത്.
കൂടെ മമ്മൂട്ടി എടുത്ത അബു സലീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ”അബൂക്കയുടെ ഒറ്റക്കാലിലിരുന്ന് ഒറ്റ പോസ്!… ഫോട്ടോ ക്ലിക്കിയത് മെഗാസ്റ്റാര്‍ മമ്മൂക്ക” എന്നാണ് താരം കുറിച്ചിരിക്കുന്നത്. അമ്മയുടെ യോഗത്തിന് എത്തിയപ്പോള്‍ ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷവും പക്രു പങ്കുവെയ്ക്കുന്നുണ്ട്. ഒരുപാട് കാലത്തിനു ശേഷമാണ് മമ്മൂക്കയെ നേരില്‍ കാണുന്നത്.
മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് കുറെ നാളായി. കഴിഞ്ഞ രണ്ടു വര്‍ഷമായി അസോസിയേഷന്‍ മീറ്റിംഗ് നടക്കാത്തതു കൊണ്ട് അങ്ങനെയും കാണുന്നില്ലായിരുന്നു. വളരെ നാളുകള്‍ക്കു ശേഷം കണ്ടപ്പോള്‍ എല്ലാവരുമായും കുശലാന്വേഷണം നടത്തുകയായിരുന്നു. നാളുകളായി കാണാതിരുന്ന ഒരുപാടു പേരെ കാണാന്‍ കഴിഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം. മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ വളരെ അപ്ഡേറ്റ് ആയ ആളാണ്. താന്‍ പോസ്റ്റ് ചെയ്യുന്ന മകളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും കാര്യങ്ങള്‍ ആദ്യം അറിയുന്നത് അദ്ദേഹമാണ്. മുമ്പ് ഒരിക്കല്‍ ദുബായില്‍ ഒരു പരിപാടിയുടെ ഇടയില്‍ പ്രതീക്ഷിക്കാതെ അദ്ദേഹം വിളിച്ചിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് കരുതിയത്. ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്.
സോഷ്യല്‍ മീഡിയയും ടിവി പരിപാടികളും വളരെ അപ്ഡേറ്റഡ് ആയി കാണുന്ന ആളാണ് അദ്ദേഹം. താന്‍ ഇടക്ക് ചോദിക്കാറുണ്ട് തിരക്കിനിടയില്‍ എങ്ങനെ ഇത്രയും അപ്ഡേറ്റഡ് ആയി ഇരിക്കാന്‍ കഴിയുന്നു എന്ന്, മറുപടി അദ്ദേഹം ഒരു ചിരിയില്‍ ഒതുക്കും എന്നാണ് പക്രു പറയുന്നത്.
