Connect with us

‘അഭിമാനവും സന്തോഷവും’; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ‘വാനമ്പാടി’, ആശംസകളുമായി ആരാധകരും

Malayalam

‘അഭിമാനവും സന്തോഷവും’; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ‘വാനമ്പാടി’, ആശംസകളുമായി ആരാധകരും

‘അഭിമാനവും സന്തോഷവും’; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ‘വാനമ്പാടി’, ആശംസകളുമായി ആരാധകരും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ചിത്രചേച്ചി ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുകയാണ്. യുഎയുടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് കെ എസ് ചിത്ര പറയുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും കെ എസ് ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് കെ എസ് ചിത്രയ്ക്ക് ആശംസകളുമായി എത്തുന്നത്.

അടുത്തിടെ മലയാളി താരങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡന്‍ വിസ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ടൊവിനൊയ്ക്കടക്കമുള്ളവര്‍ക്ക് ലഭിച്ചു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായകിലെ ഗാനമാണ് ഏറ്റവും ഒടുവില്‍ കെ എസ് ചിത്രയുടേതായി ഏറ്റവും ഹിറ്റായത്.

നടി മീര ജാസ്മിനും ഗോള്‍ഡന്‍ വിസ അടുത്തിടെ ലഭിച്ചിരുന്നു. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു മീരാ ജാസ്മിന്‍ പ്രതികരിച്ചത്.

നൈല ഉഷ, പൃഥ്വിരാജ്, സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്‍, ആശാ ശരത്, ആസിഫ് അലി തുടങ്ങിവരാണ് ഇതിനകം മലയാളത്തില്‍ നിന്ന് ഗോള്‍ഡന്‍ വിസ മലയാളത്തില്‍ നിന്ന് സ്വീകരിച്ചവര്‍. യുഎഇയുടെ കള്‍ച്ചറല്‍ വിസ ലോകത്ത് തന്നെ ആദ്യമാണ്.

More in Malayalam

Trending

Recent

To Top