Malayalam
ഒരാള്‍ക്ക് നട്ടെല്ലാണ് ആവശ്യം അല്ലാതെ വിഷ്ബോണ്‍ അല്ല. പുലിയ്ക്ക് പിറന്നാള്‍ ആശംസകള്‍’; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഗീതു മോഹന്‍ദാസ്
ഒരാള്‍ക്ക് നട്ടെല്ലാണ് ആവശ്യം അല്ലാതെ വിഷ്ബോണ്‍ അല്ല. പുലിയ്ക്ക് പിറന്നാള്‍ ആശംസകള്‍’; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഗീതു മോഹന്‍ദാസ്
മലയാളത്തിന്റെ പ്രിയ താരം ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗീതു മോഹന്‍ദാസ് ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ഒരാള്‍ക്ക് നട്ടെല്ലാണ് ആവശ്യം അല്ലാതെ വിഷ്ബോണ്‍ അല്ല. പുലിയ്ക്ക് പിറന്നാള്‍ ആശംസകള്‍’, എന്നാണ് ഗീതു മോഹന്‍ദാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, കൈലാഷ് ഉള്‍പ്പടെ നിരവധിപ്പേര്‍ നടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നട ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം. വിജയ് സേതുപതിയുടെ 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്‍സ്പെക്റ്റര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവന ചിത്രം. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ ആണ് ഭാവനയുടെ താമസം.
2002ല്‍ പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2005ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും കരസ്തമാക്കി. നമ്മളിലെ പ്രകടനത്തില്‍ തന്നെ ഭാവനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.
