പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ല; വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ താന്‍ അയാളെ കല്യാണം കഴിച്ചേക്കാം എന്ന് ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ല; വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ താന്‍ അയാളെ കല്യാണം കഴിച്ചേക്കാം എന്ന് ഗായത്രി സുരേഷ്
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ല; വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ താന്‍ അയാളെ കല്യാണം കഴിച്ചേക്കാം എന്ന് ഗായത്രി സുരേഷ്
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റഎ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് താരം പറഞ്ഞത് ട്രോളുകല്ക്ക് വഴിവെച്ചിരുന്നു.
ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് നടി ഗായത്രി സുരേഷ്. പ്രണവിനോടുള്ള ഇഷ്ടം പെട്ടെന്ന് ഉണ്ടായതല്ലെന്നും പണ്ടു മുതലേ ഇഷ്ടമായിരുന്നുവെന്നും ഗായത്രി പറഞ്ഞു. തനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല.
തന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരു പക്ഷേ താന്‍ അയാളെ കല്യാണം കഴിച്ചേക്കാം. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹം തന്നെയാണ്. തനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്.
അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന് എന്ന് താന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്.
പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു. പ്രണവിനെ ഇഷ്മാണെന്നും വിവാഹം ചെയ്യണമെന്നും പറഞ്ഞ ഗായത്രി നേരത്തെ ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...