Malayalam
വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ, ഭയങ്കര സ്പീഡില്‍ പോയത് ആ കാരണത്താല്‍; വൈറലായി വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി ഗായത്രി സുരേഷ്
വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ, ഭയങ്കര സ്പീഡില്‍ പോയത് ആ കാരണത്താല്‍; വൈറലായി വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി ഗായത്രി സുരേഷ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ഗായത്രി സുരേഷ്. ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ചതാണ്, വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഗായത്രി പറയുന്നു.
ഗായത്രി സുരേഷിന്റെ വാക്കുകള്‍:
ഇന്നലെ ആക്സിഡന്റ് പറ്റിയ എന്റെയൊരു വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭയങ്കര വൈറലായിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ ഒരുപാട് പേര് എനിക്ക് ആ വീഡിയോ ഇങ്ങോട്ട് അയച്ചു തന്നു. എങ്ങനെയാണ് അത് നിങ്ങള്‍ എടുക്കുക എന്ന് അറിയില്ലാലോ. നിങ്ങള്‍ അതിനെ പൊട്ടയാക്കി എടുക്കരുത് എന്ന് എനിക്ക് തോന്നലുണ്ട്. അതു കൊണ്ടാണ് ഞാന്‍ ലൈവ് വന്നിരിക്കുന്നത്.
എന്താ സംഭവം എന്നുവച്ചാല്‍ ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി കാക്കനാട് കാറില്‍ ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. ആ സമയത്ത് മുന്നില്‍ ഒരു കാര്‍ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് ഈ കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്നും ഒരു വണ്ടി വന്നു. ഈ വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ടു പേരുടെയും സൈഡ് മിറര്‍ പോയിന്നു തോന്നുന്നു. പക്ഷെ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്താണെന്നു വച്ചാല്‍ വണ്ടി നിറുത്തിയില്ല. അത് ടെന്‍ഷന്‍ കൊണ്ടായിരുന്നു.
ഞാന്‍ ഒരു നടിയാണ്. അവര് ഇതിനെ എങ്ങനെയാ ഡീല്‍ ചെയ്യുക എന്നറിയാത്തതു കൊണ്ട് ടെന്‍ഷന്‍ ആയിട്ടാണ് നിര്‍ത്താതെ പോയത്. പക്ഷെ, ഇവര്‍ ഞങ്ങളുടെ പിന്നാലെ വന്ന് ചെയ്സ് ചെയ്തു പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് വൈറലായ വീഡിയോയില്‍ നിങ്ങള്‍ കാണുന്നത്. ഞാന്‍ കെഞ്ചി കുറേ സോറിയൊക്കെ പറഞ്ഞു. എന്നാല്‍ അവര് പറഞ്ഞു പൊലീസ് വരാതെ വിടില്ലെന്ന്. പൊലീസ് വന്നു.
അങ്ങനെ അവസാനം എല്ലാം സെറ്റിലായി. ഇതാണ് സംഭവം. വണ്ടി ഇടിച്ചപ്പോള്‍ ഞങ്ങള് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു. വേറെ ഒരു പ്രശ്നവുമില്ല. ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഒരാള്‍ക്കും ഒരു പോറല് പറ്റിയിട്ടില്ല. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ടെന്‍ഷന്‍ ആയിട്ടാണ് അങ്ങനെ ചെയ്തത്. ഇവര് ചെയ്സ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഭയങ്കര സ്പീഡില്‍ പോയത്.
