Connect with us

പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്കയുടെ സ്ഥിരം പരിപാടിയാണിത്, പൊട്ടിക്കരഞ്ഞ് സജ്‌ന, ആ ഭാഗം കട്ട് ചെയ്യണമെന്ന് ആവശ്യം, ക്ഷുഭിതനായി പരിപാടില്‍ നിന്ന് ഇറങ്ങിപ്പോയി ഫിറോസ്!? എംജി ശ്രീകുമാറിന്റെ പരിപാടിയില്‍ സംഭവിച്ചത്!

Malayalam

പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്കയുടെ സ്ഥിരം പരിപാടിയാണിത്, പൊട്ടിക്കരഞ്ഞ് സജ്‌ന, ആ ഭാഗം കട്ട് ചെയ്യണമെന്ന് ആവശ്യം, ക്ഷുഭിതനായി പരിപാടില്‍ നിന്ന് ഇറങ്ങിപ്പോയി ഫിറോസ്!? എംജി ശ്രീകുമാറിന്റെ പരിപാടിയില്‍ സംഭവിച്ചത്!

പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്കയുടെ സ്ഥിരം പരിപാടിയാണിത്, പൊട്ടിക്കരഞ്ഞ് സജ്‌ന, ആ ഭാഗം കട്ട് ചെയ്യണമെന്ന് ആവശ്യം, ക്ഷുഭിതനായി പരിപാടില്‍ നിന്ന് ഇറങ്ങിപ്പോയി ഫിറോസ്!? എംജി ശ്രീകുമാറിന്റെ പരിപാടിയില്‍ സംഭവിച്ചത്!

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന്‍ നേടിയത്.

ബിഗ് ബോസ് വീട്ടിലേയ്ക്ക് വൈല്‍ഡ് കാര്‍ഡിലൂടെയാണ് ഫിറോസും ഭാര്യ സജ്‌നയും കടന്നു വന്നത്. വന്ന നാള്‍ മുതല്‍ ബിഗ് ബോസ് വീട്ടിലെ ചര്‍ച്ചാ വിഷയമായിരുന്നു ഫിറോസും സജ്‌നയും. 53 ദിവസം ബിഗ് ബോസ് വീട്ടില്‍ നിന്ന ശേഷമാണ് ഇരുവരും പുറത്താകുന്നത്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് ഫിറോസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒപ്പം സജ്ന ഫിറോസ് പൊട്ടിക്കരയുന്നതടക്കമുള്ള ചില വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായിരുന്ന നോബിയെ വിളിക്കുന്ന ഇരട്ടപ്പേര് എന്താണെന്നായിരുന്നു എംജി ശ്രീകുമാര്‍ ഫിറോസിനോട് ചോദിച്ചത്. ഞാന്‍ ചിലപ്പോള്‍ ഗോപി എന്ന് വിളിക്കുമായിരുന്നു. കാരണം പുള്ളി വലിയ കാര്യങ്ങളൊക്കെ ചെയ്ത് വന്നിട്ട് ലാസ്റ്റ് ഗോപി ആവുന്ന അവസ്ഥയിലാവും. ആളൊരു തമാശക്കാരനാണ്. പിന്നെ അതുപോലൊരു പ്ലാറ്റ്ഫോമില്‍ ആ ശരീരവും വെച്ച് നില്‍ക്കുന്നത് തന്നെ ഒരു സാഹസികതയാണ്. അതുകൊണ്ട് തന്നെ പുള്ളിക്കാരന്‍ പലപ്പോഴും നില്‍ക്കുയല്ല, ഇരിക്കുകയായിരുന്നു. ആ ഒരു പ്ലാറ്റ്ഫോം പുള്ളിക്ക് പറ്റുന്നതല്ല. പക്ഷേ എല്ലാവരെയും സുഖിപ്പിച്ച് അങ്ങനെ നില്‍ക്കാന്‍ പറ്റിയ ഒരാളാണ്.

അവിടെ കള്ള് കുടിക്കുന്നവരൊക്കെ ഉണ്ടായിരുന്നില്ലേ? അവരെങ്ങനെ പിടിച്ച് നിന്നു എന്നായിരുന്നു എംജിയുടെ അടുത്ത ചോദ്യം. അതാണ് ഗെയിമെന്ന് ഫിറോസും പറയുന്നു. അതൊന്നും ഇല്ലാതാക്കി നില്‍ക്കുകയാണ്. എന്നാല്‍ ലേശം പുകവലി കൂടി പോയെന്ന് താരം വ്യക്തമാക്കുന്നു. സിഗററ്റ് വലിക്കാന്‍ പ്രത്യേകമായൊരു സ്ഥലമുണ്ട്. അവിടെയും മൈക്കും ക്യാമറയും ഉണ്ട്. ബാത്ത്റൂം ഒഴികെ ബാക്കി എല്ലായിടത്തും ക്യാമറയുണ്ട്. ഉറങ്ങുമ്പോള്‍ പോലും ക്യാമറയില്‍ റെക്കോര്‍ഡഡ് ആണെന്ന് ഫിറോസ് പറയുന്നു.

നോബിയെ കുറിച്ച് മാത്രമല്ല ബിഗ് ബോസിലെ മറ്റ് സുഹൃത്തുക്കളെ കുറിച്ചും ഫിറോസിനോട് ചോദിച്ചിരുന്നു. ആദ്യം ഫിറോസ് ഒറ്റയ്ക്ക് ആയിരുന്നെങ്കിലും വൈകാതെ ഭാര്യയായ സജ്നയെ കൂടി പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ചില സുന്ദരിമരായ പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കാറുണ്ടെന്നാണ് ഇടയ്ക്ക് സജ്ന പറയുന്നത്. മാളില്‍ ഷോപ്പിംഗിനൊക്കെ പോയി പര്‍ച്ചേസ് ചെയ്യുന്നതിന് ഇടയിലാണ് ഇങ്ങനെ ഉണ്ടാവാറുള്ളത്. ഇക്കയുടെ സ്ഥിരം പരിപാടിയാണ് അതെന്നും സജ്‌ന വ്യക്തമാക്കുന്നു.

തന്നെ കുറിച്ചുള്ള ഭാര്യയുടെ പരാതികള്‍ കേട്ടതോടെ ഇത് പറയാം നേടാം എന്നല്ലേ പരിപാടിയുടെ പേര്, അല്ലാതെ കുടുംബം കലക്കുന്ന പരിപാടി അല്ലല്ലോ എന്ന് ഫിറോസ് തമാശരൂപേണ എംജിയോട് ചോദിക്കുന്നുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയില്‍ സജ്‌ന വികാരഭരിതയാവുകയും പൊട്ടക്കരയുകയും ചെയ്തു. ആ ഭാഗം കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അത് നീയല്ല തീരുമാനിക്കേണ്ടത്, അവരുടെ സമയത്തിന് വില ഉണ്ടെന്ന് ഫിറോസ് പറയുന്നു.

അറിയാത്ത കാര്യമാണെങ്കില്‍ എന്തിനാണ് പറഞ്ഞതെന്നും ഫിറോസ് സജ്‌നയോട് ചോദിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങളിലൊരാള്‍ ഇരിക്കൂ എന്ന് എംജി പറഞ്ഞപ്പോള്‍ ഫിറോസായിരുന്നു പോകാനെഴുന്നേറ്റത്. ഞാന്‍ പുറത്തുണ്ടാവുമെന്ന് പറഞ്ഞ് ഇറങ്ങുന്ന ഫിറോസിനെയാണ് പ്രൊമോ വീഡിയോയില്‍ കാണുന്നത്. ബിഗ് ബോസിനുള്ളിലും അല്ലാതെയും പലപ്പോഴും പ്രാങ്ക് വീഡിസോയ് ചെയ്യാറുള്ള സജ്നയും ഫിറോസും ആ വേദിയിലും പ്രാങ്ക് ഒപ്പിച്ചതാണോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. വീഡിയോയില്‍ കാണിച്ചത് ശരിക്കും സംഭവിക്കുന്നതാണോ അതോ പ്രാങ്കിന്റെ ഭാഗമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

ബിഗ് ബോസ് വീട്ടിലെ സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു പൊളി ഫിറോസും ഭാര്യ സജ്‌നയും. മിക്ക മത്സരാര്‍ത്ഥികളുമായും ഇരുവരും വഴക്കുണ്ടായിട്ടുണ്ട്. സഹമത്സരാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ത്തി. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഫിറോസും സജ്‌നയും പുറത്താക്കപ്പെടുന്നത്. ബിഗ് ബോസിലെ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പുറത്താക്കല്‍. വലിയ തോതിലുള്ള ആരാധക പിന്തുണ ലഭിച്ചവരായിരുന്നു ഫിറോസ് സജ്‌ന ദമ്പതികള്‍. ഫിനാലെയില്‍ പങ്കെടുക്കാന്‍ ഇരുവരും എത്തിയിരുന്നു. ഷോയില്‍ വച്ചുണ്ടായിരുന്ന പിണക്കങ്ങളൊക്കെ താരങ്ങളുമായി പറഞ്ഞവസാനിപ്പിക്കുകയും ചെയ്തിരുന്നു.

More in Malayalam

Trending