കേരളത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വൈകുമെന്ന് വിവരം. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കുകയുള്ളൂ. സിനിമാ ചിത്രീകരണത്തിന് മാര്‍ഗ രേഖ നിശ്ചയിക്കാന്‍ സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.
ഇന്ന് രാവിലെ പീരുമേട്ടില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും സംഘടനകള്‍ നിര്‍ദേശിച്ചു. ആദ്യ ഡോസ് കോവിഡ് വാക്സിന് എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ.
ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. അതേസമയം, പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂള്‍ കേരളത്തിലേക്കു മാറ്റും.
നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള തെലങ്കാനയിലെ ഷൂട്ടിംഗ് രണ്ടാഴ്ച നീണ്ടു നില്ക്കും. ഇതിന് ശേഷമാകും സിനിമ കേരളത്തില്‍ ചിത്രീകരിക്കുക. മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാന്റെ ചിത്രീകരണം നേരത്തെ നിശ്ചയിച്ചതു പോലെ ഇടുക്കിയില്‍ നടക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...