Connect with us

മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി

Malayalam

മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി

മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ തീരുമാനിച്ച് മലയാള സിനിമ സംഘടനകള്‍. കേരളാ ഫിലിം ചേമ്പറും, ഫിലിം പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷനും, ഫെഫ്കയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ചിത്രീകരണത്തിനായ സംയുക്ത മാര്‍ഗ്ഗരേഖ നിര്‍മ്മിക്കുന്നത് തീരുമാനമായത്.

മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. മാര്‍ഗ്ഗരേഖ അനുസരിച്ച് ഷൂട്ട് ചെയ്യുവാന്‍ തയ്യാറാവുന്ന നിര്‍മ്മാതക്കള്‍ക്ക് പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷന്‍ ക്ലിയറന്‍സ് നല്‍കും. അപ്രകാരം ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക് ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും.

ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍, പി സി ആര്‍ ടെസ്റ്റ്-ല്‍ നെഗറ്റിവ് ആവുകയും ചെയ്താല്‍ മാത്രമേ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കു. നാളെ വൈകുന്നേരത്തോടെ മാര്‍ഗ്ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കും എന്നാണ് വിവരം.

എല്ലാവരും ചിത്രീകരണ സ്ഥലം ഒരു ബയൊ ബബിള്‍ ആക്കിത്തീര്‍ണം. ഈ ക്ലിയറന്‍സിനു മുമ്പ് ചിത്രീകരണങ്ങള്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

More in Malayalam

Trending

Recent

To Top