ജോജു വിഷയത്തില്‍ പ്രതികരണവുമായി സിനിമാ സംഘടന ഫെഫ്ക. ജോജു ജോര്‍ജ് എടുത്ത നിലപാട് അദ്ദേഹത്തിന്റെ മാത്രം തീരുമാനം ആണെന്നും അതില്‍ സംഘടന ഒരു തരത്തിലും ഭാഗമായിട്ടില്ല എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അറിയിച്ചു.
ജോജു ജോര്‍ജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചില സിനിമ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ജോജുവിനൊപ്പം ഒരു ചര്‍ച്ചയ്ക്കും നിന്നിട്ടില്ല. അത് ജോജുവിന്റെ വ്യക്തിപരമായ തീരുമാനം ആണ്.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് താന്‍ ഒരു തരത്തിലും ഭാഗമായിട്ടില്ല എന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. വിഷയത്തില്‍ താന്‍ പ്രതിപക്ഷ നേതാവിന് കത്തും അയച്ചു. ഷൂട്ടിംഗ് സെറ്റിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജോജു വിഷയത്തില്‍ ബി ഉണ്ണികൃഷണനെതിരെ ഉയര്‍ന്ന പ്രതിഷേധം നിരാശാജനകമാണ് എന്ന് ഫെഫ്ക വ്യക്തമാക്കി. ഇതിനെതിരെ ഫെഫ്ക്ക പ്രമേയം പാസ്സാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....