News
100 കിലോയില്‍ നിന്നും തിരിച്ചു വരവ് നടത്തി ഫര്‍ദീന്‍ ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
100 കിലോയില്‍ നിന്നും തിരിച്ചു വരവ് നടത്തി ഫര്‍ദീന്‍ ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഫിറോസ് ഖാന്. അദ്ദേഹത്തിന്റെ മകനായ ഫര്‍ദീന്‍ ഖാനും സിനിമാ ലോകത്ത് മികച്ച ഒരുപിടി കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരികുന്നു. ഇപ്പോഴിതാ ഫര്‍ദീന്‍ ഖാന് തിരിച്ചുവരവ് നടത്തുന്നതിന്റെയും തടി കുറച്ചതിനെയും കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചോക്ലേറ്റ് ബോയ് എന്നറിയപ്പെട്ടിരുന്ന ഫര്‍ദീന്‍ ഖാന് വലിയ രീതിയില്‍ തടി വെച്ചിരുന്നു. ഫര്‍ദീന്‍ ഖാന്റെ ഭാരം 100 കിലോയില്‍ എത്തിയിരുന്നുവെന്നാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നടന് ഫര്‍ദീന്‍ ഖാന് തടികുറച്ച ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.
ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ബ്ലാസ്റ്റ് എന്ന പുതിയ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവും നടത്താനിരിക്കുകയാണ് ഫര്‍ദീന്‍ ഖാന്. റിതേഷ് ദേശ്മുഖും ബ്ലാസ്റ്റെന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു.
കൂകി ഗുലാതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോക്ക്, പേപ്പര്‍, സിസേഴ്സ് എന്ന സ്പാനിഷ് ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്കാണ് ബ്ലാസ്റ്റ്. ഓസ്കാര്‍ അവാര്‍ഡിന് നാമനിര്ദേശമുണ്ടായ ചിത്രമാണ് റോക്ക്, പേപ്പര്‍, സിസേഴ്സ്. ദുല്ഹ മില്‍ ഗയായെന്ന ചിത്രമാണ് ഫര്‍ദീന്‍ ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
