Connect with us

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി വിടവാങ്ങി

News

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി വിടവാങ്ങി

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി വിടവാങ്ങി

സിനിമ-സീരിയല്‍ നടിയായ ഉമാ മഹേശ്വരി(40) അന്തരിച്ചു. മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ ശ്രദ്ധേയയാക്കിയത്.

ഞായറാഴ്ച രാവിലെ കനത്ത ഛര്‍ദ്ദിലിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണവും സംഭവിച്ചു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉമയ്ക്കു മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കുറച്ച് നാള്‍ ഇതിന്റെ ചികിത്സയിലായിരുന്നു. പിന്നീടത് ഭേദമാകുകയും ചെയ്തിരുന്നു. അടുത്തിടെ വീണ്ടും മഞ്ഞപ്പിത്തം ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.

ഈ ഭാര്‍ഗവി നിലയം എന്ന മലയാള ചിത്രത്തില്‍ ശ്രദ്ധേയ വേഷം ഉമ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കഥയുടെ കഥൈ, മഞ്ഞല്‍ മഗിമായി തുടങ്ങി നിരവധി സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ ചില സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വെട്രി കോടി കാട്ട്, ഉന്നൈ നിനൈതു,അല്ലി അര്‍ജ്ജുന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടറായ മുരുഗന്‍ ആണ് ഭര്‍ത്താവ്.

More in News

Trending

Recent

To Top