Malayalam
‘അലീക്ക’യും ഫിദയും ഒറ്റ ഫ്രെയിമില്‍, അറബിക്ക് ബിജിഎം പാടിയ മിടുക്കിക്കൊപ്പം സെല്‍ഫിയെടുത്ത് ഫഹദ് ഫാസില്‍
‘അലീക്ക’യും ഫിദയും ഒറ്റ ഫ്രെയിമില്‍, അറബിക്ക് ബിജിഎം പാടിയ മിടുക്കിക്കൊപ്പം സെല്‍ഫിയെടുത്ത് ഫഹദ് ഫാസില്‍
ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഫഹദ് ഫാസില്‍ ചിത്രമായിരുന്നു മാലിക്. അതേസമയം, ചിത്രത്തിലെ ബിജിഎമ്മും ഗാനങ്ങളും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സുഷിന് ശ്യാമിനൊപ്പം തന്നെ ചിത്രത്തിലെ ഗായകരും അഭിനന്ദനങ്ങള്‍ സ്വന്തമാക്കി. പ്രേക്ഷകര്‍ കൂടുതല്‍ ഏറ്റെടുത്തത് മാലിക്കിലെ അറബിക്ക് ബിജിഎമ്മാണ്.
ഈ അറബിക്ക് ഗാനം പാടിയ കൊച്ച് മിടുക്കി ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ താരമായി കഴിഞ്ഞു. നിലമ്പൂര്‍ സ്വദേശിയായ ഹിദയാണ് ആ മനോഹരമായ ബിജിഎമ്മിന് ശബ്ദം നല്‍കിയത്. ഇപ്പോഴിതാ മാലിക്കിലെ അലീക്കയും ഫിദയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഫഹദിനൊപ്പം സെല്‍ഫിയെടുക്കുന്ന ഹിദയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇത്രയധികം പ്രേക്ഷകര്‍ പാട്ട് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏത് സിനിമയിലേക്കാണ് പാടുന്നത് എന്ന് അറിയാതെയാണ് ഗാനം ആലപിച്ചതെന്നും ഫിദ മുമ്പ് പറഞ്ഞിരുന്നു.
മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
