വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു ഗയ്സ്, പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു, ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരത്തോടെ പിന്മാറിയെന്നും ഈ ബുള്‍ ജെറ്റ് സഹോദരന്മാര്

അടുത്തിടെയായി നിരവധി വിവാദങ്ങളില്‍പ്പെട്ട യൂട്യൂബേഴ്സാണ് ഈ ബുള്‍ ജെറ്റ് സഹോദരന്മാര്. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ലിബിനും എബിനും. വാടക വീട്ടില്‍ നിന്ന് ഉടമസ്ഥന് ഇറക്കിവിട്ടെന്നാണ് ഇ ബുള്‍ജെറ്റ് പുതിയ വീഡിയോയിലൂടെ പറയുന്നത്.
വിവാദങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടു. പുതിയ വീടിനായി ഏറെ അലഞ്ഞു. പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറി. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പാണ് ഇറക്കിവിട്ടത്. അതുകൊണ്ടുതന്നെ മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത് ഈ വീട് അശുഭ ലക്ഷണമാണെന്നും ഐശ്വര്യമില്ലാത്ത വീടാണെന്നും ഇവര്‍ പറഞ്ഞു.
വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ വളര്‍ത്തിയിരുന്ന പട്ടിയെയും ലൗ ബേര്‍ഡ്സിനെയുമടക്കം കൊണ്ടുപോയി. ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് ഇരുവരും പുറത്ത് വിട്ടിരിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...