Malayalam
മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി അന്തരിച്ചു, വേദനയോടെ ആസ്വാദകര്‍
മാപ്പിളപ്പാട്ട് കലാകാരന്‍ വി എം കുട്ടി അന്തരിച്ചു, വേദനയോടെ ആസ്വാദകര്‍
Published on
മാപ്പിളപ്പാട്ട് കലാകാരനായ വിഎം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് വിഎം കുട്ടി.
ഗായകനായും ഗാനരചയിതാവായും സംഗീതകാരനുമായി തിളങ്ങി നിന്ന അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
മാപ്പിളപ്പാട്ടില്‍ പുതിയ പരിക്ഷണങ്ങള്‍ കൊണ്ട് വന്ന് ജനകീയമാക്കി. 7 സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനികളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു.
‘മാര്‍ക് ആന്റണി’ എന്ന സിനിമയ്ക്കായി വിഎം കുട്ടി പാട്ടെഴുതിയിട്ടുണ്ട്. മാത്രവുമല്ല, സംഗീത നാടക അക്കാദമി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Death
