Connect with us

പലപ്പോഴും രോമങ്ങള്‍ കരിയുകയും കനത്ത വെയിലില്‍ മൃതദേഹം ദഹിപ്പിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ പൊള്ളലും ഏറ്റിട്ടുണ്ട് ; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജ്വാലാമുഖിയിലെ കഥാപാത്രത്തെ കുറിച്ച് സുരഭി മനസുതുറക്കുന്നു !

Malayalam

പലപ്പോഴും രോമങ്ങള്‍ കരിയുകയും കനത്ത വെയിലില്‍ മൃതദേഹം ദഹിപ്പിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ പൊള്ളലും ഏറ്റിട്ടുണ്ട് ; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജ്വാലാമുഖിയിലെ കഥാപാത്രത്തെ കുറിച്ച് സുരഭി മനസുതുറക്കുന്നു !

പലപ്പോഴും രോമങ്ങള്‍ കരിയുകയും കനത്ത വെയിലില്‍ മൃതദേഹം ദഹിപ്പിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ പൊള്ളലും ഏറ്റിട്ടുണ്ട് ; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജ്വാലാമുഖിയിലെ കഥാപാത്രത്തെ കുറിച്ച് സുരഭി മനസുതുറക്കുന്നു !

ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020 ലെ കേരള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം സുരഭി ലക്ഷ്മി. സിനിമാ നടി എന്നതിലുപരി മലയാളി കുടുംബ പ്രേക്ഷകരിലും നിറസാന്നിധ്യമാണ് സുരഭി. എം എയ്റ്റി മൂസ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ജ്വാലാമുഖി എന്ന ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുരഭി. എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങള്‍ ദഹിപ്പിക്കുന്ന ജോലിക്കാരിയായ സലീന എന്ന സ്ത്രീയുടെ ജീവിതമാണ് സുരഭി ലക്ഷ്മി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ എയ്ഞ്ചല്‍ എന്നാണ് സുരഭിയുടെ കഥാപാത്രത്തിന്റെ പേര്.

ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം പെര്‍ഫോമന്‍സില്‍ സംതൃപ്തി ലഭിച്ച കഥാപാത്രമാണ് എയ്ഞ്ചലെന്നും കഥാപാത്രത്തിന് വേണ്ടിയുള്ള പഠനവും തയാറെടുപ്പുകളും ഒക്കെയായി വളരേനാളുകള്‍ കൂടെ ഉണ്ടായിരുന്ന കഥാപാത്രമായതിനാല്‍, ഒരു ലൈഫില്‍ കൂടി കടന്നുവന്ന അനുഭവമായിരുന്നു ലഭിച്ചതെന്നും സുരഭി പറയുന്നു.

സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ തന്നെ നെറ്റി ചുളിക്കുന്ന അല്ലേല്‍ തുറിച്ചു നോക്കുന്ന ഒരു വിഭാഗം ഇപ്പോളും നമുക്കിടയില്‍ ഉണ്ട്. കൂടാതെ മൃതദേഹം ദഹിപ്പിക്കുന്ന, പുരുഷന്മാര്‍ വരെ ചെയ്യാന്‍ മടിക്കുന്ന ഒരു ജോലി, സ്ത്രീ ചെയ്യുന്നത് തന്നെ വലിയ കയ്യടി അര്‍ഹിക്കുന്നതാണ്. അവര്‍ നേരിടുന്ന പ്രതിസന്ധികളും പ്രാരാബ്ധങ്ങളുമാണ് ചിത്രം പറയുന്നത്. അത്തരമൊരു കഥാപരിസരം തന്നെയാണ് തന്നെ ഈ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും സുരഭി പറയുന്നു.

തികച്ചും അപരിചിതമായ കഥാപാത്രമായതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയാറെടുപ്പുകളും അന്വേഷണങ്ങളും നടത്തേണ്ടി വന്നു. അതിനു വേണ്ടി സുരഭി ആഴ്ചകളോളം സലീന ചേച്ചിയോടൊപ്പം താമസിക്കുകയും ഒപ്പം മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളും ഒക്കെ കണ്ടുപഠിച്ചിരുന്നു.

സലീന ചേച്ചിയുടെ സംസാരരീതിയും നടത്തവും ഉപയോഗിച്ചുകൊണ്ടിരുന്ന ചെരുപ്പും വരെ കഥാപാത്രത്തെ തിരശീലയിലെത്തിക്കാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. താന്‍ തളര്‍ന്നു പോകുമ്പോളോക്കെ സെലീന ചേച്ചിയെ ഓര്‍ക്കാറുണ്ട്. ചേച്ചിയുടെ ജീവിതം ഇപ്പോഴും പ്രചോദനം ആണ്, സുരഭി പറയുന്നു.

തൊടുപുഴയിലെ ഒരു കുന്നിന്റെ മുകളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും. മരങ്ങള്‍ വളരെ കുറവുള്ള തികച്ചും റിമോട്ട് ആയ ഒരു പ്രദേശം. കനത്ത വെയിലിനോടൊപ്പം, ദഹിപ്പിക്കുന്ന സീനുകളും കൂടിയായതു കൊണ്ട് തന്നെ തീയില്‍ നിന്നുള്ള അസഹനീയമായ ചൂടും കൂടിയായപ്പോള്‍ പലപ്പോഴും രോമങ്ങള്‍ കരിയുകയും ചെറിയ ചെറിയ പൊള്ളലുകള്‍ എല്‍ക്കുകയും ചെയ്തിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്ക് ഒക്കെയുള്ള പ്രതിഫലമെന്നോണം ഈ കഥാപാത്രത്തിന് തന്നെ അവാര്‍ഡ് തേടിയെത്തിയത് ദൈവനിയോഗമെന്നാണ് കരുതുന്നതെന്നും സുരഭി പറഞ്ഞു.

മലയാളത്തിലെ പ്രമുഖരായ പല മുന്‍നിര താരങ്ങളെയും സിനിമയിലെ കഥാപാത്രമാകാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കണ്‍ട്രോളര്‍ ആയിരുന്ന ഷാജി പട്ടിക്കരയാണ് സുരഭി ലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇതുപോലൊരു സ്വപ്നതുല്യമായ കഥാപാത്രം തന്നിലേക്ക് എത്തിച്ചതിന് ഷാജിയേട്ടനോട് നന്ദിയും കടപ്പാടുമുണ്ടെന്നും സുരഭി പറയുന്നു.

ജ്വാലാമുഖി ഒരു ടീം വര്‍ക്കാണെന്നും ഹരികുമാര്‍, ക്യാമറമാന്‍ നൗഷാദ് ഷെരീഫ്, മേക്കപ്പ് മാന്‍ സജി കൊരട്ടി ഒപ്പം കൂടെ അഭിനയിച്ച കുട്ടികള്‍, കെ. പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവരുടെയും കൂടി വിജയമാണിതെന്നും സുരഭി പറയുന്നു.

about surabhi

Continue Reading
You may also like...

More in Malayalam

Trending