Malayalam
നിങ്ങളുടെ സ്നേഹത്തിനും അനുശോചന വാക്കുകള്‍ക്കുമെല്ലാം നന്ദി; വേദനയോടെ ദിവ്യ ഉണ്ണി പറയുന്നു
നിങ്ങളുടെ സ്നേഹത്തിനും അനുശോചന വാക്കുകള്‍ക്കുമെല്ലാം നന്ദി; വേദനയോടെ ദിവ്യ ഉണ്ണി പറയുന്നു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വലിയൊരു വേദനയിലൂടെ കടന്നു പോകേണ്ടി വന്നതിനെ കുറിച്ച് നടി പറഞ്ഞിരുന്നു.
ഇപ്പോള്‍ അച്ഛന്റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് തങ്ങളെ ആശ്വസിപ്പിക്കുകയും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം. നിങ്ങളുടെ സ്നേഹത്തിനും ദയയ്ക്കും അനുശോചന വാക്കുകള്‍ക്കുമെല്ലാം നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും ഞങ്ങളുടെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തിയതിന് നന്ദി. ഞങ്ങള്‍ക്ക് ലഭിച്ച ഓരോ ആശ്വാസ സന്ദേശത്തിനും നന്ദി പറയുന്നുവെന്നുമായിരുന്നു ദിവ്യ കുറിച്ചത്.
ദിവ്യയുടെ പിതാവ് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. പൊന്നേത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. ദിവ്യയുടെ ചെറുപ്പം മുതലേ കലാരംഗത്തേക്ക് കൈപിടിച്ച് എത്തിച്ചതും പിന്നീട് എല്ലാകാലവും പിന്തുണ നല്കിയതും അച്ഛനും അമ്മയും തന്നെയായിരുന്നു.
ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണിയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. പിന്നീട് സഹനായികയില് നിന്നും നായികയായി. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പമെല്ലാം ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അമേരിക്കയിലേക്ക് പോയി. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബസമേതം ഓണം ആഘോഷിച്ച സന്തോഷം പങ്കുവെച്ച് നേരത്തെ ദിവ്യ രംഗത്തെത്തിയിരുന്നു. കുഞ്ഞുമകളായ മീനാക്ഷി ആദ്യത്തെ ഓണം ആഘോഷിച്ചത് തന്റെ മാതാപിതാക്കള്ക്കൊപ്പമായിരുന്നുവെന്നും ദിവ്യ ഉണ്ണി കുറിച്ചിരുന്നു.
