Connect with us

ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം? ഷമ്മി തിലകന് എതിരെ നടപടി എടുക്കരുതെന്ന് മമ്മൂട്ടി

Malayalam

ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം? ഷമ്മി തിലകന് എതിരെ നടപടി എടുക്കരുതെന്ന് മമ്മൂട്ടി

ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം? ഷമ്മി തിലകന് എതിരെ നടപടി എടുക്കരുതെന്ന് മമ്മൂട്ടി

താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലെ പരിപാടികള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെ വിവാദം പുകയുകയാണ്.

ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഒരു കൂട്ടം താരങ്ങള്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മമ്മൂട്ടിയടക്കമുള്ള ഏതാനും താരങ്ങള്‍ ഷമ്മിക്കെതിരെ ഉടന്‍ നടപടിയെടുക്കരുതെന്ന ആവശ്യത്തിലാണ്.

മമ്മൂട്ടിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഷമ്മി തിലകനെതിരെ ഇപ്പോള്‍ നടപടിയെടുക്കാത്തതെന്നാണ് സൂചന. ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം. അതേസമയം, താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഷമ്മി തിലകന്‍. താന്‍ ഒളിക്യാമറ വെച്ചല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും സംഘടനയുടെ ബൈ ലോയില്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.

അപ്പോള്‍ പബ്ലിക്ക് ആയി മൈക്കില്‍ കൂടെ തന്നെയാണ് ബൈ- ലോയില്‍ എവിടെയാണ് അംഗങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ ചോദിച്ചത്. അങ്ങനെ നിര്‍ദേശമുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണ്. അതുകൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാത്തത്. സംഘടന എന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല’- ഷമ്മി തിലകന്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top