Malayalam
മോഹന്‍ലാല്‍ സമ്മതിച്ചു, വരാന്‍ പോകുന്നത് ഒരു മാസ് എന്റര്‍ട്ടെയിനര്‍; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന് വിനയന്
മോഹന്‍ലാല്‍ സമ്മതിച്ചു, വരാന്‍ പോകുന്നത് ഒരു മാസ് എന്റര്‍ട്ടെയിനര്‍; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന് വിനയന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഒരു മാസ് എന്റര്‍ട്ടെയിനര്‍ ചെയ്യാനുള്ള ആലോചനയിലാണെന്ന് പറയുകയാണ് വിനയന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റര്‍ട്ടെയിനര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല’ എന്നും വിനയന് പറഞ്ഞത്.
സിനിമ ചെയ്യുന്ന കാര്യത്തില്‍ തനിക്ക് ഒരു തിടുക്കവും ഇല്ല. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണമെന്നും വിനയന് പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് സാധ്യത.
നിലവില്‍ രണ്ട് കഥകളാണ് വിനയന്റെ മനസിലുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മോഹന്‍ലാലും ചെറിയ സിനിമകളാണ് ചെയ്യുന്നത്. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ചിത്രീകരണത്തിന് വേണ്ടി മോഹന്‍ലാല്‍ നിലവില്‍ ഹൈദരാബാദിലാണ്. കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
