Connect with us

പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു, തിയേറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്; ‘ഫ്രണ്ട്സ്’ ന്റെ റിലീസിംഗ് സമയത്തുണ്ടായ സംഭവത്തെ കുറിച്ച് സിദ്ദിഖ്

Malayalam

നിരവധി മികച്ച സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ഫ്രണ്ട്സ്’ ന്റെ റിലീസിംഗ് സമയത്തുണ്ടായ ഒരു ‘തിയേറ്റര്‍’ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

‘പത്തനംതിട്ടയിലെ ഒരു തിയേറ്ററില്‍ നടന്ന ഒരു സംഭവമാണ്. ബി ക്ലാസ് തിയറ്ററാണ്. ഇന്നത്തെപ്പോലെയല്ല, അന്ന് സൗകര്യങ്ങള്‍ വളരെ കുറവാണ്. സിനിമ തുടങ്ങി. കാണികള്‍ ഇങ്ങനെ ഹരം പിടിച്ച് ഇരിക്കുകയാണ്. സിനിമ പകുതിയായപ്പോള്‍ സ്‌ക്രീനില്‍ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ‘ഫയര്‍, പുറത്തുവരുക’. അറിയിപ്പ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകര്‍ ആകെ അമ്പരന്നു.

തിയേറ്ററിന് തീപിടിച്ചിരിക്കുന്നു എന്നുകരുതി എല്ലാവരുംകൂടി കൂട്ടത്തോടെ പുറത്തേക്കോടി. പലര്‍ക്കും തിരക്കിനിടയില്‍പെട്ട് പരിക്കു പോലും ഉണ്ടായി. തിയേറ്ററിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് എല്ലാവരും പുറത്തു വന്നു. എന്നിട്ട് കുറച്ചുദൂരം മാറിനിന്നിട്ട് തീപിടിച്ച ദൃശ്യം കാണുന്നതിനായി എല്ലാവരും അവിടെ നോക്കി നിന്ന്.

എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ തിയേറ്റര്‍ ഉടമയും ഓപ്പറേറ്ററും വാപൊളിച്ചു നിന്നു. ഇറങ്ങിയോടിയ ആളുകള്‍ തിരികെയെത്തി തിയറ്റര്‍ ഉടമയോടും ഓപറേറ്ററോടും കാര്യങ്ങള്‍ തിരക്കി. പിന്നീട് പൂരത്തിന് അമിട്ട് പൊട്ടും പോലെ അടിപൊട്ടുകയായിരുന്നു. തിയേറ്ററും തല്ലിപ്പൊളിച്ചാണ് അവിടെനിന്ന് മടങ്ങിയത്.’ സിദ്ദിഖ് പറഞ്ഞു.

More in Malayalam

Trending

Recent

To Top