Malayalam
ആരെയും ദ്രോഹിച്ചിട്ടില്ല…, ഞാന്‍ മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്; എന്റെ മകളുടെ മുന്പില് ഞാന്‍ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ദിലീപ്
ആരെയും ദ്രോഹിച്ചിട്ടില്ല…, ഞാന്‍ മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്; എന്റെ മകളുടെ മുന്പില് ഞാന്‍ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളെന്നും തന്നെയില്ലെന്നാണ് ദിലീപ് വാദിക്കുന്നത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയങ്ങളെക്കുറിച്ച് ദിലീപ് പ്രതികരിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ ഇടം പിടിക്കുന്നത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ഞാന്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ഞാന്‍ കാണാത്ത കേള്‍ക്കാത്ത ഒരു കാര്യം എന്റെ തലയിലേയ്ക്ക് എടുത്ത് വെക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
കാരണം ഞാന്‍ മലയാള സിനിമയില്‍ 21 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് നല്ല കഥാപാത്രങ്ങളിലൂടെ എനിക്ക് കിട്ടിയ ജനങ്ങളുടെ മനസ്സിലെ സ്നേഹമാണ് ഇവിടെ കളയാന്‍ ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ല. അതിനാല്‍ സിബിഐ വന്നാലും കേരള പോലീസ് ആയാലും എന്തിന്റെ കൂടെയും ഞാന്‍ നില്ക്കും. ഒരു അച്ഛന് എന്ന നിലയില്‍ എന്റെ മകളുടെ മുന്പില് ഞാന്‍ തെറ്റ് ചെയ്യാത്ത ഒരച്ഛനാണെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. തീര്‍ച്ചയായും ഞാന്‍ അത് തെളിയിക്കുകയും ചെയ്യും എന്നാണ് ദിലീപ് പറയുന്നത്.
ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ‘ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് ‘. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും ഇവര്‍ പറയുന്നു.
എസ് ശ്രീജിത്തിനെതിരെ വ്യക്തിപരമായ ചില ആരോപണങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയുടെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങളില്‍ എസ് ശ്രീജിത്തും ഉണ്ടായിരുന്നു. ഈ സിനിമയില്‍ സഹകരിച്ച ഒരു മുഖ്യ നടി ഇന്നിപ്പോള്‍ തനിക്കെതിരെ നടി ആക്രമിക്കപ്പെട്ട കേസില്‍ ശബ്ദമുയര്‍ത്തിയ അതേ വ്യക്തി തന്നെയാണ്. ഈ നടിയും ശ്രീജിത്തുമെല്ലാം തനിക്കെതിരെയുള്ള ഗൂഢാലോചന കേസില്‍ പങ്കാളികളാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ആക്രമണദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നടി നല്കിയ കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹൈകോടതിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് അന്വേഷണം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്കും നടി കത്തെഴുതിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈമാറിയ കത്തും തനിക്ക് ലഭിച്ച കത്തും ഹൈകോടതി ചീഫ് ജസ്റ്റിസ് അന്വേഷണത്തിനായി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് കൈമാറി. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവാണ് അന്വേഷണം നടത്തിവരുന്നത്.
ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത് . സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച്ന അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.
