Malayalam
ദിലീപിനെ കണ്ടേ പറ്റൂ…, കയ്യിലൊരു പരാതിയുമായി ദിലീപിന്റെ വീട്ടിനു മുന്നിലെത്തി ഒരു അമ്മ; പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ
ദിലീപിനെ കണ്ടേ പറ്റൂ…, കയ്യിലൊരു പരാതിയുമായി ദിലീപിന്റെ വീട്ടിനു മുന്നിലെത്തി ഒരു അമ്മ; പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ദിലീപിന്റെ ആലുവയിലെ വീടായ പദ്മസരോവരത്തിനു മുന്നിലുള്ള ദൃശ്യങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ജാമ്യം ലഭിച്ചതിനു ശേഷം ദിലീപിന്റെ വീട്ടിനു മുന്നില്‍ നിന്ന് കണ്ണുനീര് പൊഴിക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
രാവിലെ തന്നെ വീടിന്നു മുന്നില്‍ നിന്ന് കരയുന്നത് കണ്ട അമ്മയോട് മാധ്യമപ്രവര്‍ത്തകര്‍ കാര്യം തിരക്കിയപ്പോഴാണ് എല്ലാം തുറന്ന് പറയുന്നത്. എനിക്കൊന്ന് ദിലീപിനെ കാണാന്‍ പറ്റുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ കയ്യിലൊരു പേപ്പര്‍ മുറുകെ പിടിച്ചിട്ടുണ്ട്. അത് എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ദിലീപിനെ കാണിക്കാനുള്ള പരാതിയാണ് എന്നാണ് ഇവര്‍ പറയുന്നത്. കിടക്കാന്‍ വീടില്ല. എന്റെ കൊച്ചു മകള്‍ക്ക് പതിനെട്ട് വയസായി. അവള്‍ക്ക് അടഞ്ഞ് കിടക്കാന്‍ പോലും ഒരു മുറിയില്ല.
എന്തെങ്കിലും സഹായം ചെയ്ത് തരാമോ എന്ന് ചോദിക്കാനാണ് ദിലീപിന്റെ അടുത്തേയ്ക്ക് വന്നതെന്നും ഇതിനു മുമ്പും പലരെയും ദിലീപ് സഹായിച്ചിട്ടുള്ളതായി കേട്ടറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇവിടെ നടക്കുന്ന കേസും പ്രശ്നങ്ങളും എല്ലാം അറിയാം. ഞാനും ഒരു പ്രശ്നത്തില്‍ നിന്നുമാണ് വരുന്നത്. എന്റെ മകന് എഴുന്നേറ്റ് നടക്കാന്‍ പോലും ആകില്ല. ഇപ്പോള്‍ പുറംമ്പോക്ക് വസ്തുവില്‍ ഒരു ഷീറ്റ് കെട്ടിയാണ് താമസമെന്നുംമാണ് ഇവര്‍ പറയുന്നത്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപ് സഹായിച്ചവരുടെ പ്രാര്‍ത്ഥനയാണ് ദിലീപിനെ എല്ലാത്തില്‍ നിന്നും രക്ഷിക്കുന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ശ്വേത മേനോന് അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ ദിലീപ് അതിഥി ആയി എത്തിയപ്പോള്‍ ദിലീപിന്റെ കാരുണ്യത്തില്‍ ഒരു വീട് സ്വന്തമായ ഒരു അമ്മയും ശാരീക വെല്ലുവിളി നേരിടുന്ന ഒരു മകളും എത്തിയിരുന്നു. ആ അമ്മ കരഞ്ഞു കൊണ്ടാണ് ദിലീപിനോടുള്ള നന്ദി അറിയിച്ചത്. അതിന്റെ വീഡിയോ ആയിരുന്നു വൈറല്‍.
അതേമാത്രമല്ല, താരത്തിന്റെ കാരുണ്യത്തില്‍ ജീവിതം മെച്ചപ്പെട്ട, ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്. സാധാരണക്കാര്‍ക്ക് മാത്രമല്ല, സിനിമയിലെ പലര്‍ക്കും സാമ്പത്തികസഹായമായും അല്ലാതെയുമെല്ലാം മുന്നില്‍ നിന്ന് ചെയ്ത് കൊടുക്കുന്നത് ദിലീപാണ്. കൊച്ചിന് ഖനീഫയെയും കലാഭവന്‍ മണിയെയും മലയാളികല്‍ ഒരിക്കലും മറക്കില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ചേക്കേറിയ താരങ്ങളുടെ വിടവാങ്ങല്‍ ഇന്നും പ്രേക്ഷകര്‍ക്ക് താങ്ങാനായിട്ടില്ല. എന്നാല്‍ മണ്മറഞ്ഞു പോയിട്ടും ഇരുവരുടെയും കുടുബങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യുന്നത് ദിലീപ് ആണ്. പല ഘട്ടങ്ങളിലും ഇവരുടെ കുടുംബങ്ങള്‍ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.
പല സിനിമാ താരങ്ങളും ഇവരുടെ മരണ ശേഷം അവരുടെ കുടുംബങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് തിരക്കിയിട്ടില്ല. അവിടെയാണ് ദിലീപ് എന്ന നടന് അതിനേക്കാളുപരി അവരുടെ കുടുംബത്തിന്റെ അത്താണിയായിരുന്നയാളിന്റെ സഹപ്രവര്ത്തകന് സുഹൃത്ത് എന്ന നിലയില്‍ കുടുംബത്തിന് വേണ്ട സഹായങ്ങളും മക്കളുടെ പഠനത്തിന് വേണ്ട സഹായങ്ങളുമെല്ലാം ചെയ്തു കൊടുക്കുന്നത്. മാസം തോറും കൊച്ചിന് ഖനിഫയുടെയും കലാഭവന്‍ മണിയുടെയും വീടുകളില്‍ ദിലീപിന്റെ ഫോണ്‍ കോള്‍ എത്തുമെന്നും കുശലം ചോദിക്കുന്നതിനൊപ്പം മക്കളുടെ പഠനകാര്യങ്ങളും പുസ്തകങ്ങളുമെല്ലാം വാങ്ങിച്ചു നല്‍കുമെന്നെല്ലാം പറയുന്നത്.
