Connect with us

നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു; ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ മിമിക്രി പുറത്തെടുത്ത് ദിലീപ്?

Malayalam

നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു; ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ മിമിക്രി പുറത്തെടുത്ത് ദിലീപ്?

നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചു; ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ മിമിക്രി പുറത്തെടുത്ത് ദിലീപ്?

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപും മറ്റ് കൂട്ട് പ്രതികളും ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാമ്പിളുകള്‍ നല്‍കിയിരുന്നു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ചിത്രാഞ്ജലിയിലെത്തിയത്. 

എന്നാല്‍ ശബദ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ ദിലീപിന്റെ ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങളാണ് കേട്ടതെന്നാണ് പുറത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റായ ദിലീപ് പോലീസുകാര്‍ക്ക് മുന്നില്‍ നല്ലൊരു മിമിക്രി പെര്‍ഫോമന്‍സ് കാഴ്ചവെച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ വ്യത്യസ്ത ശബ്ദം പുറത്തെടുത്ത ദിലീപിനോട് മിമിക്രി മതി ഇനി ഒര്‍ജിനല്‍ സൗണ്ടില്‍ പറയൂ എന്ന് പറയേണ്ടി വന്നുവെന്നുമാണ് വിവരം. 

നീല കളര്‍ ഷര്‍ട്ടില്‍, കറുത്ത മാസ്‌ക് അണിഞ്ഞ് നെറ്റിയില്‍ ചന്ദനക്കുറിയൊക്കെ തൊട്ട് താടിയൊക്കെ വടിച്ച് ഒരു പ്രത്യേക ലുക്കിലായിരുന്നു ദിലീപ് എത്തിയത്. ജാമ്യം കിട്ടുന്നതു വരെ ദിലീപിന് താടിയുണ്ടായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. ഇനി വല്ല ശപഥം എങ്ങാനും എടുത്തിരുന്നോ വെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. 

മൂന്ന് മണിക്കൂറുകളോളമാണ് ശബ്ദ പരിശോധന നടന്നത്. സുരാജിന്റെ ശബ്ദസാംപിളുകളാണ് ആദ്യം ശേഖരിച്ചത്. ശബ്ദ പരിശോധന പൂര്‍ത്തിയായെന്നും, സാമ്പിളുകള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ അറിയിച്ചത്. മണിക്കൂറുകള്‍ക്കൊടുവില്‍ ശബ്ദ സാമ്പിള്‍ നല്‍കിയതിന് ശേഷം ദിലീപിന്റെ സഹോദരനായിരുന്നു ആദ്യം പുറത്തിറങ്ങിയത്. തൊട്ട് പിന്നാലെയായിരുന്നു ദിലീപ് ഇറങ്ങിയത്. എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു ദിലീപിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.

വധ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായിട്ടാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖയെ കാണുന്നത്. ഇതിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടരന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുക.ശബ്ദരേഖയിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിക്കുന്ന സാംപിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.

ദിലീപിന് വധഗൂഢാലോചനാ കേസില്‍ ജാമ്യം കിട്ടിയെങ്കിലും നിര്‍ണായകമായ സംഭവങ്ങള്‍ തന്നെയാണ് അതിനു പിന്നാലെ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ വലിയ നീക്കമാണ് നടക്കുന്നതെന്ന് സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്ര കുമാര്‍.

ഇന്ന് സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. പത്തൊന്‍പതും പതിനേഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് അദ്ദേഹത്തിനുള്ളത്. എന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചിട്ട് വളരെ വിഷമം തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരുവശത്ത് സമൂഹ മാധ്യമങ്ങളിലൂടെ വലിയ അറ്റാക്ക് നടക്കുന്നു മറുവശത്ത് ജീവന്‍ പോലും ഭയപ്പെടുത്തിയുള്ള വെളിപ്പെടുത്തലുകള്‍. ഇതെല്ലാം അദ്ദേഹം സസൂക്ഷമായി നിരീക്ഷിക്കുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നെ വിളിച്ചയാള്‍ പറയാന്‍ ശ്രമിച്ചിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു. ദിലീപിനേയും കാവ്യയേയും പ്രധാനകഥാപാത്രങ്ങളായിക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നിരുന്നു എന്നുള്ളത് സത്യന്ധമായി എനിക്ക് അറിയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് ദിലീപിനേയും പള്‍സര്‍ സുനിയേയും നന്നായി അറിയുന്നതാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

രണ്ടുപേരും ലൊക്കേഷനില്‍ നിന്നും കുറേ നേരം സംസാരിച്ചു. അദ്ദേഹത്തിന് ഇക്കാര്യം പുറത്ത് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നേരിടുന്ന സൈബര്‍ അറ്റാക്ക്, ഫോണില്‍ കൂടെയുള്ള ഭീഷണി, സ്വയം തോന്നുന്ന ചില ഭയം ഇതെല്ലാം കണ്ടപ്പോള്‍ അദ്ദേഹം പിന്മാറുകയായിരുന്നു. ഞാന്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അദ്ദേഹം വളരെ തല്‍പ്പരനായിരുന്നു. ഈ കേസിന്റെ പോക്ക് ഒന്ന് നോക്കട്ടെ, എന്നിട്ട് ഞാനും പറയാം എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top