Malayalam
കത്ത് എഴുതിയത് പള്‍സര്‍ സുനിയല്ല.., പേടിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടി ദിലീപിനെ കുടുക്കിയത് ആണ്, പിന്നിലെ സൂത്രധാരന്‍ ഇത്!, പുതിയ വെളിപ്പെടുത്തല്‍; പക്ഷേ…, വെള്ളപൂശാനെത്തിയപ്പോള്‍ ചെറിയ ഒന്ന് രണ്ട് പ്രശ്നങ്ങള്‍ പറ്റി!
കത്ത് എഴുതിയത് പള്‍സര്‍ സുനിയല്ല.., പേടിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടി ദിലീപിനെ കുടുക്കിയത് ആണ്, പിന്നിലെ സൂത്രധാരന്‍ ഇത്!, പുതിയ വെളിപ്പെടുത്തല്‍; പക്ഷേ…, വെള്ളപൂശാനെത്തിയപ്പോള്‍ ചെറിയ ഒന്ന് രണ്ട് പ്രശ്നങ്ങള്‍ പറ്റി!
നടിയെ ആക്രമിച്ച കേസ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണിത്. ദിനം പ്രതി ഞെട്ടിക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളുമായി ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്ത് എത്തിയത്. സംവിധായകന് ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതി തന്നെ മാറുന്നത്. തുടര്‍ന്നിങ്ങോട്ട് ഇത് വരെ ജനപ്രിയ നായകന് ആധോലോക നായകന് ആണോ എന്ന് അക്ഷരാര്‍ത്ഥത്തില്‍ ചോദിച്ചു പോകും വിധമുള്ള തെളിവുകളാണ് പുറത്ത് വന്നത്.
എന്നാല്‍ ഇപ്പോഴിതാ ദിലീപിനെ കേസില്‍ കുടുക്കിയതാണ് എന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പള്‍സര്‍ സുനിയോടൊപ്പം, മറ്റൊരു കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ നാസര്‍. ഒരു സ്വകാര്യ ചാനലിനോട് ആണ് ഇദ്ദേഹം ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 2017 ല്‍ ഒരു കേസില്‍പ്പെട്ട് ജയിലില്‍ കഴിയവെയാണ് പള്‍സര്‍ സുനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ എത്തുന്നതെന്നാണ് നാസര്‍ പറയുന്നത്. തന്റെ ഒപ്പം നിന്നവര്‍ക്ക് കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ചാലക്കുടിയില്‍ മറ്റൊരു ക്വട്ടേഷന്‍ ഉണ്ടെന്ന് പറഞ്ഞാണ് കൂടെന്നിന്നവരെ വിളിച്ചുവരുത്തിയതെന്നും തെറ്റ് താന്‍ ചെയ്തത് കൊണ്ട് എന്ത് ശിക്ഷയും ഏറ്റ് വാങ്ങാന്‍ താന്‍ തയ്യാറാണെന്നും പള്‍സര്‍ സുനി സഹതടവുകാരോട് പറഞ്ഞത് താന്‍ കേട്ടുവെന്നാണ് നാസര്‍ പറയുന്നത്.
നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനുമായുള്ള ഒത്തുക്കളിയുടെ ഭാഗമാണ് ഈ സംഭവം. ആക്രമിക്കപ്പെട്ട നടിയെ കാറില്‍ പിടിച്ച് കയറ്റുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സംഭവം എന്താണെന്ന് പോലും കൂട്ടുകാര്‍ അറിയുന്നത്. പള്‍സര്‍ സുനി ഇതിനു മുമ്പും പല നടിമാരെയും കിഡ്നാപ്പ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മേനകയെ കിഡ്നാപ്പ് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ ഭര്‍ത്താവ് സുരേഷ് കുമാര്‍ തക്ക സമയത്ത് ഇടപ്പെട്ടതോടെ കാര്യങ്ങള്‍ വഷളാകാതെ മേനക രക്ഷപ്പെടുകയുമായിരുന്നു. പണത്തിനു വേണ്ടി എന്തും ചെയ്യുന്നയാളാണ് പള്‍സര്‍ സുനി. ഇതുപോലെ കിഡ്നാപ്പ് ചെയ്തും മറ്റുമാണ് പണം സമ്പാദിക്കുന്നത്.
അന്ന് രാത്രി നടിയെ ഉപദ്രവിച്ച ശേഷം നടി ഇത് പരാതിപ്പെടില്ല എന്നാണ് പള്‍സര്‍ സുനി കരുതിയിരുന്നത്. എന്നാല്‍ ജയിലിലായതോടെ, നടിയ്ക്ക് ഇപ്പോള്‍ ആരുമായി എങ്കിലും തര്‍ക്കം ഉണ്ടോ എന്ന് മറ്റുള്ളവര്‍ ചോദിച്ചിരുന്നു. അപ്പോഴാണ് ദിലീപ് നടിയുടെ മൂന്ന് നാല് സിനിമകള്‍ മുടക്കിയതായി അറിയുന്നത്. അങ്ങനെ എല്ലാം അദ്ദേഹത്തിന്റെ തലയില്‍ വെച്ച് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരായ ജികൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാം, ജിന്സണ്, വിഷ്ണു എന്നിവരാണ് സഹതടവുകാരായി ഉണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേരും കൂടിയാണ് ദിലീപിനെ കുടുക്കാനുള്ള നിര്‍ദ്ദേശം പള്‍സര്‍ സുനിയ്ക്ക് നല്‍കിയത്.
ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്ത് പള്‍സര്‍ സുനി എഴുതിയത് അല്ല. വക്കീല്‍ ആണ് കത്ത് എഴുതിയത്. കത്തിലെ കയ്യക്ഷരം പള്‍സര്‍ സുനിയുടേതല്ല എന്നും നാസര്‍ പറയുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിലാല്‍ ആണ് കത്തെഴുതിയത്. ദിലീപിനെ പേടിപ്പിച്ച് കാശ് വാങ്ങിക്കാം എന്നായിരുന്നു ഉദ്ദേശം. ഈ കത്ത് ഉദ്ദ്യോഗസ്ഥരുടെ കണ്ണെവെട്ടിച്ച് മലദ്വാരത്തിലൂടെയാണ് പുറത്തെത്തിച്ചത്. ദിലീപിനെയോ അനൂപിനെയോ മറ്റുള്ളവരെയോ തനിക്ക് നേരത്തെ പരിചയം ഇല്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം കള്ളമാണെന്നുമാണ് ഇയാള്‍ പറയുന്നത്.
ഓഡിയോ മെസേജ് ദിലീപേട്ടന്റേതോ അനൂപേട്ടന്റേതോ ആണെന്ന് പറയാന്‍ കഴിയില്ല. അവരുടെയെല്ലാം സ്വരത്തില്‍ സംസാരിച്ചവരുടേത് ആകാം. അതുകൊണ്ട് ദിലീപേട്ടന് കുറ്റക്കാരനാണെന്ന് പറയാനാകില്ല എന്നുമാണ് നാസര്‍ പറയുന്നത്. മാത്രമല്ല, പത്തോളം മാല മോഷണ കേസില്‍ പ്രതിയായ ജിന്സണ് പറയുന്നതാണ് പോലീസിന് വിശ്വാസം എന്ന് അക്ഷേപിച്ചുകൊണ്ടാണ് ഈ ചാനല്‍ അവതാരകന് പരിപാടി അവസാനിപ്പിക്കുന്നതും.
ഇനി കാര്യത്തിലേയ്ക്ക് വരാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ദിലീപിനെതിരെ ആര് എന്ത് പറഞ്ഞാലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറച്ച് കൂട്ടര് എത്താറുണ്ട്. ദിലീപിനെതിരെ സംസാരിക്കുന്നവരെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ കടുത്ത രീതിയില്‍ ആക്ഷേപിക്കുകയും അവര്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം അഴിച്ചു വിടുകയുമാണ് ചെയ്യുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് സിന്‍സി അനില്‍. കഴിഞ്ഞ ദിവസം ദിലീപിനെതിരെ പോസ്റ്റിട്ട സിന്‍സിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വരെ ഇക്കൂട്ടര്‍ റിപ്പോര്‍ട്ട് അടിച്ച് പൂട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ദിലീപിനെതിരെ വരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഇറങ്ങിയതും ആരും മറന്നിട്ടില്ല. ഇതിനു പിന്നാലെയാണ് ഒരു ‘ബോംബ്’ പൊട്ടിക്കാനായി നാസര്‍ എത്തിയത്. പക്ഷേ.., തുറന്ന് പറയാലോ..വെള്ളത്തില്‍ വീണ ബോംബിന്റെ അവസ്ഥയായി പോയി, ചീറ്റിപ്പോയി!. ഇതില്‍ ദിലീപിനെയും കുടുംബത്തെയും നേരത്തെ അറിയാമോ എന്ന് അവതാരകന് എടുത്ത് ചോദിക്കുന്നുണ്ട്, അപ്പോള്‍ എനിക്ക് ദിലീപേട്ടനെയും അനൂപേട്ടനെയും നേരത്തെ അറിയില്ലെന്ന് നാസര്‍ മറുപടിയും കൊടുക്കുന്നു. അഭിമുഖത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അവരെ ചേട്ടാ എന്ന് അഭിസംബോധന ചെയ്യാനുള്ള ആ മനസിനെ അംഗീകരിക്കാതെ വയ്യ.
പിന്നെ നാസറിന് ചെറിയൊരു അബന്ധം പറ്റിയത് പള്‍സര്‍ സുനിയെ കൊണ്ട് ദിലീപിന്റെ തലയില്‍ കെട്ടിവെച്ചതാണ് എന്ന് പറയുന്നിടത്താണ്. ദിലീപ് നടിയുടെ മൂന്ന് നാല് ചിത്രങ്ങള്‍ മുടക്കിയത്രേ.., അപ്പോള്‍ അവര്‍ തമ്മില്‍ ഒരു തര്‍ക്കമുള്ളത് കൊണ്ട് തന്നെ അത് ദിലീപിന്റെ തലയിലിടാമെന്ന് കരുതിയെന്ന്. പണ്ട് പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ വരെ ദിലീപ് നിഷേധിച്ച കാര്യമാണേ ഇത്. അല്ലെങ്കില്‍ തന്നെ ഒരു പ്രശ്നവുമില്ലാത്ത നടിയുടെ സിനിമകള്‍ ദിലീപ് എന്തിനാണ് മുടക്കുന്നത്!? അതൊന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പിന്നെ അവതാരകന് പറഞ്ഞ് അവസാനിപ്പിക്കുന്നത് പത്തോളം മാല മോഷണ കേസില്‍ പ്രതിയായ ജിന്സണ് പറയുന്നതാണ് പോലീസിന് വിശ്വാസം എന്നാണ്, അപ്പോള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് നാസര്‍ എന്ന് മറന്ന് പോയതാണോ!? മാത്രമല്ല, മാപ്പ് സാക്ഷിയായ ജിന്‍സണെ വിളിച്ച് നടിയെ ആക്രമിച്ച കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ പിന്നെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തി പറയുന്നത് മുഖവിലയ്ക്ക് എടുക്കണോ മാല മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കണോ…!? അങ്ങനെ ആരുടെയും മുഖവിലയ്ക്കോ ശിക്ഷയുടെ അളവ് നോക്കിയോ അല്ല പോലീസ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ക്ക് മുന്നില്‍ കൃത്യമായ തെളിവുകളും കാര്യങ്ങളുമുണ്ട്.
