Malayalam
ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിനു പിന്നാലെ നാദിര്‍ഷ തലകറങ്ങി വീണെന്നും വിവരം അറിഞ്ഞ് ദിലീപ് ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തിയെന്നും വ്യാജ വാര്‍ത്തകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്ത ഇങ്ങനെ!
ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയതിനു പിന്നാലെ നാദിര്‍ഷ തലകറങ്ങി വീണെന്നും വിവരം അറിഞ്ഞ് ദിലീപ് ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തിയെന്നും വ്യാജ വാര്‍ത്തകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്ത ഇങ്ങനെ!
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം.
ദിലീപിന്റെ അടുത്ത സുഹൃത്ത് എന്നതിനേക്കാളുപരി ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളായാലും മറ്റ് കാര്യങ്ങളായാലും അതെല്ലാം നാദിര്‍ഷയോട് പങ്കുവെയ്ക്കാറുണ്ടെന്നാണ് അടുബന്ധമുള്ളവര് പറയുന്നത്. വര്‍ഷങ്ങളായുള്ള ഇരുവരുടെയും സൗഹൃദവുമെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതുമാണ്. നടി ആക്രമിക്കപ്പെട്ട കേസിലും തുടക്കക്കാലത്ത് നാദിര്‍ഷയുടെ പേര് അവിടിവിടെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കേസില്‍ നാദിര്‍ഷയുടെ പങ്കോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ ദിലീപുമായി അടുത്ത ബന്ധമുള്ളയാളായതിനാല്‍ തന്നെ കൂടുതല്‍ എന്തെങ്കിലും തെളിവ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. എന്നാല്‍ ആദ്യത്തെ തവണത്തേത് പോലെ തന്നെ അവിടെ വെച്ച് ദേഹാസ്വാസ്യം പ്രകടിപ്പിച്ചെന്നും തലകറങ്ങുന്നുവെന്ന് പറഞ്ഞുവെന്നും തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമെല്ലാമാണ് വിവരങ്ങള്‍. വിവരം അറിഞ്ഞ് ദിലീപ് ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തിയെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം, നാദിര്‍ഷയ്ക്ക് ഒപ്പം തന്നെ കാര്‍മല്‍ ഗ്രൂപ്പിന്റെ ഭാരവാഹികളില്‍പ്പെട്ട മറ്റൊരാളോടും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തേയും നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. ദിലീപ് പ്രതിയായ പുതിയ കേസില്‍ നാദിര്‍ഷയ്ക്ക് ഏതെങ്കിലും തരത്തിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ദിലീപുമായി ഏറ്റവും അടുത്ത് നില്ക്കുന്ന ആളെന്ന നിലയില്‍ നാദിര്‍ഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരിക്കുന്നത്.
നാദിര്‍ഷ സംവിധാന ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ദിലീപിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തും മറ്റും കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ നാദിര്‍ഷയില്‍ നിന്നും ചോദിച്ച് മനസ്സിലാക്കുക എന്ന ഉദ്ദേശം കൂടിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഗൂഢാലോചന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ എത്തിയിരുന്നു. ‘ദൈവം വലിയവനാണ്’ എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേസമയം കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം. വധ ഗൂഢാലോചന കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.കേസില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
