Malayalam
ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്…, ഒപ്പം ആ പ്രമുഖ നടിയും; ബാലന്ദ്രകുമാര്‍ നാദിര്‍ഷയ്ക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശം പുറത്ത് വിട്ട് ദിലീപ്
ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്…, ഒപ്പം ആ പ്രമുഖ നടിയും; ബാലന്ദ്രകുമാര്‍ നാദിര്‍ഷയ്ക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശം പുറത്ത് വിട്ട് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളെന്നും തന്നെയില്ലെന്നാണ് ദിലീപ് വാദിക്കുന്നത്. വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആസൂത്രിതമായ നീക്കമാണ് പുതിയ കേസെന്നും ഹര്‍ജിയില്‍ പറയുന്നു.
ഡിജിപി സന്ധ്യയുടെയും എഡിജിപി ശ്രീജിത്തിന്റെയും അറിവോടെയാണ് ഈ ഗൂഢാലോചന നടത്തിയത്. ഇതാണ് അന്വേഷിക്കേണ്ടതെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ‘ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് ‘. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും ഇവര്‍ പറയുന്നു.
എസ് ശ്രീജിത്തിനെതിരെ വ്യക്തിപരമായ ചില ആരോപണങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയുടെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങളില്‍ എസ് ശ്രീജിത്തും ഉണ്ടായിരുന്നു. ഈ സിനിമയില്‍ സഹകരിച്ച ഒരു മുഖ്യ നടി ഇന്നിപ്പോള്‍ തനിക്കെതിരെ നടി ആക്രമിക്കപ്പെട്ട കേസില്‍ ശബ്ദമുയര്‍ത്തിയ അതേ വ്യക്തി തന്നെയാണ്. ഈ നടിയും ശ്രീജിത്തുമെല്ലാം തനിക്കെതിരെയുള്ള ഗൂഢാലോചന കേസില്‍ പങ്കാളികളാണെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.
അതുമാത്രമല്ല, സംവിധായകന്‍ ബാലചന്ദ്രകുമാറും എസ് ശ്രീജിത്തും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്ട്‌സാപ്പ് സന്ദേഷവും ദിലീപ് പുറത്ത് വിട്ടിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ നാദിര്‍ഷയ്ക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശമാണ് ഇത്. ‘ പ്രിയമുള്ള ഇക്ക…, ഗുഡ് ആഫ്റ്റര്‍നൂണ്‍…ഞാന്‍ തിരുവനന്തപുരത്ത് നിന്നും ബാലു. ദിലീപേട്ടന്റെ സുഹൃത്ത്. ഒരിക്കല്‍ ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍ വെച്ച് ശ്രീശങ്കര്‍ എന്നൊരു പയ്യന്‍ പാടിയ ഒരു സോങ് ഇക്കയെ കേള്‍പ്പിച്ചിരുന്നു. അത് കേട്ട ശേഷം ഇക്ക എന്നോട് പറഞ്ഞു ആ പയ്യന് ഉറപ്പായിട്ടും ഒരുപാട്ട് അടുത്ത് കൊടുക്കാം എന്ന്…വിളിക്കാന്‍ പറയൂ എന്ന്…, അവന്റെ പെര്‍ഫോമന്‍സ് ഒന്ന് രണ്ട് ലിങ്ക് കൂടെ അയയ്ക്കുകയാണ്.
നിര്‍ബന്ധമായും ഹെഡ്‌ഫോണ്‍ വെച്ച് കേള്‍ക്കണം പ്ലീസ്…പയ്യന്റെ കുടുംബവുമായി ഞാന്‍ വര്‍ഷങ്ങളായി സുഹൃത്താണ്. അത് ദിലീപേട്ടന് അറിയാം. പയ്യന്റെ അമ്മ കേരളത്തിലെ ഒരു സീനിയര്‍ ജഡ്ജ് ആണ്. ഇപ്പോള്‍ ഏറ്റുമാനൂര്‍ കുടുംബകോടതി ജഡ്ജ് ആണ്. അച്ഛന്‍ സുരേഷ് ശിവപുരം ഹൈക്കോര്‍ട്ടിലെ സീനിയര്‍ അഭിഭാഷകനാണ്. പയ്യന്റെ അമ്മയുടെ സഹോദരന്‍ ആണ് ക്രൈം ബ്രാഞ്ച് ഡിഐജി ശ്രീജിത്ത് ഐപിഎസ്. ഇതൊക്കെ ദിലീപേട്ടന് അറിയാം. പയ്യനെ കഴിവുണ്ടെന്ന് തോന്നുന്നുവെങ്കില്‍ പരിഗണിക്കണം. പയ്യന് ഇക്കയുടെ നമ്പര്‍ കൊടുക്കട്ടെ, വിളിക്കാന്‍ പറയട്ടെ…, തീര്‍ച്ചയായും അത് ഗുണമേ ചെയ്യൂ എല്ലാവര്‍ക്കും.’ എന്നാണ് സന്ദേശത്തില്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്.
എസ് ശ്രീജിത്തും ബാലചന്ദ്രകുമാറും നേരത്തെ പരിചയമുണ്ടെന്നും ഗൂഢാലോചന നടത്തിയെന്ന് വാദിക്കുന്നതിന് വേണ്ടിയുമാണ് ദിലീപ് ഇതെല്ലാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ പുറത്ത് വിടാത്ത ചില തെളിവുകളടക്കമാണ് ദിലീപ് വധഗൂഢാലോചന റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയുടെ പേര് എടുത്ത് പറഞ്ഞാണ് ദിലീപ് ഇപ്പോള്‍ മുഖ്യതെളിവായി വാദിക്കുന്നത്.
ഈ സിനിമയുടെ കഥ ശ്രീജിത്ത് ഐപിഎസ് എന്നായിരുന്നു സിനിമാ ഇന്‍ഡസ്ട്രിയിലൊക്കെ പരസ്യമായ കഥ. ഈ സിനിമയിലാണ് പാര്‍വതി തിരുവോത്ത് ആദ്യമായി ഇന്‍ഡസ്ട്രിയിലേയ്ക്ക് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലും പാര്‍വതി ചില ശക്തമായ നിലപാടുകല്‍ സ്വീകരിച്ചിരുന്നു. ഡബ്ലുസിസി അംഗം എന്ന നിലയില്‍ പാര്‍വതി തന്നെയാണ് മുഖ്യമന്ത്രിയെ കാണാന്‍ മുന്‍കൈ എടുത്തതും നടി ആക്രമിക്കപ്പെട്ട കേസ് ഇത്രയും ശക്തമായതും. എന്നാല്‍ ഹര്‍ജിയില്‍ പാര്‍വതിയുടെ പേര് ദിലീപ് എടുത്തു പറയുന്നില്ല. ശ്രീജിത്തും ബാലചന്ദ്രകുമാറും ചേര്‍ന്ന് നടത്തുന്ന വ്യാജ തിരക്കഥയാണിതെന്നാണ് ദിലീപ് പറയുന്നത്. അതുമാത്രമല്ല, പാര്‍വതി തിരുവോത്ത് അടക്കമുള്ള താരങ്ങളെയും ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നുണ്ട്.
