Malayalam
ദിലീപിനെ സഹായിച്ചത് ലോക്‌നാഥ് ബെഹ്‌റ!? അന്ന് ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കണ്ടെത്താനാകാതിരുന്നത് ഈ ഇടപെടല്‍ മൂലം!, ഞെട്ടലോടെ മലയാളികള്‍
ദിലീപിനെ സഹായിച്ചത് ലോക്‌നാഥ് ബെഹ്‌റ!? അന്ന് ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കണ്ടെത്താനാകാതിരുന്നത് ഈ ഇടപെടല്‍ മൂലം!, ഞെട്ടലോടെ മലയാളികള്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. അതിനിടെ അവിചാരിതമായാണ് ദിലീപിന്റെ പത്മസരോവരത്തില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന.
എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടന്നു എന്ന് കേസിന്റെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബാബുകുമാര്‍ വെളി്‌പ്പെടുത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്ത് വിട്ടത്. കേസിലെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് പൊലിസിലെ ഉന്നത ഇടപെടല്‍ മൂലമെന്നായിരുന്നു വെളിപ്പെടുത്തല്‍. സംസ്ഥാന മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരിക്കുന്നുവെന്നാണ് പുതിയ വിവരം.
ഇത് സംബന്ധിച്ച ശബ്ദ സന്ദേശം ഇങ്ങനെയായിരുന്നു; ‘അന്ന് വക്കീലിന്റെ വീട്ടില്‍ റെയിഡ് നടക്കുന്നതില്‍ ഡിലേ വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്’ എന്ന് ബാബു കുമാര്‍ വ്യക്തമാക്കി.
ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയിഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പൊലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്.
കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്നാഥ് ബെഹ്റ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍. സന്ധ്യയുടെ നീക്കങ്ങള്‍ പോലും ലോക്നാഥ് ബെഹ്റയും കശ്യപും കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നാണ് വിവരം. പള്‍സര്‍ സുനി നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് കാവ്യയുടെം ലക്ഷ്യയിലേയ്ക്ക് എത്തിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അവിടെ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലേയ്ക്ക് ഈ ദൃശ്യങ്ങള്‍ എത്തിച്ചു എന്നാണ് അന്നത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം.
അതുകൊണ്ടു തന്നെ അഭിഭാഷകന്റെ വീട് സെര്‍ച്ച് ചെയ്യുന്നതിന് വേണ്ടി ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി പിറ്റേ ദിവസം തന്നെഅുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വീട് സെര്‍ച്ച് ചെയ്യാനുള്ള സ്വാതന്ത്യം ലഭിച്ചിരുന്നില്ല. ഐജിയ്ക്കും മുകളിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇ്ത് വൈകിപ്പിച്ചത് എന്നാണ് ബാബുകുമാര്‍ പറയുന്നത്.
ഒരുപക്ഷേ അന്ന് വീട് പരിശോധിച്ചിരുന്നുവെങ്കില്‍ ഈ പെന്‍ഡ്രൈവ് കണ്ട് കിട്ടുമായിരുന്നു. എന്നാല്‍ എല്ലാത്തിനും ശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ഈ വീ്ടില്‍ പരിശോധന നടത്തിയത്. ഈ കാലയളവ് കൊണ്ട് തന്നെ ഈ പെന്‍ഡ്രൈവ് എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം ദിലീപിന്റെ വീട്ടില്‍ തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തുകയാണ്.
അതോടൊപ്പം അന്വേഷണ സംഘം നടിയും ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുകയാണ്. വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആദ്യം ദിലീപും ഭാര്യ കാവ്യയും വീട്ടില്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ദിലീപ് വീട്ടിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്.
വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നത്.
