Connect with us

എന്നെക്കാളും പ്രായം കുറവുള്ള ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നുമെനിക്ക് ബഹുമാനമാണ്, എപ്പോഴും ഞാന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്; ദിലീപിനെ കുറിച്ച് പറഞ്ഞ് ലാല്‍ ജോസ്

Malayalam

എന്നെക്കാളും പ്രായം കുറവുള്ള ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നുമെനിക്ക് ബഹുമാനമാണ്, എപ്പോഴും ഞാന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്; ദിലീപിനെ കുറിച്ച് പറഞ്ഞ് ലാല്‍ ജോസ്

എന്നെക്കാളും പ്രായം കുറവുള്ള ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നുമെനിക്ക് ബഹുമാനമാണ്, എപ്പോഴും ഞാന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്; ദിലീപിനെ കുറിച്ച് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

1992ല്‍ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ എത്തിയതോടെ ഗോപാലകൃഷ്ണന്‍ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ സല്ലാപത്തിലൂടെ നായകനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ദിലീപ് നായകനായി എത്തി. പിന്നീടങ്ങോട്ട് മലയാളികള്‍ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായസകന്‍ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മ്യാവൂ എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് അദ്ദേഹം നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ദിലീപും ലാല്‍ ജോസും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള സൗഹൃദമാണ്. ഇരുവരുമൊന്നിച്ച സിനിമകളൊക്കെ സൂപ്പര്‍ഹിറ്റായി മാറിയിട്ടുമുണ്ട്.

ദിലീപ് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രധാന്യമുള്ള ആളാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. ‘ദിലീപിന് ഒരു കാര്യവും ആരും തളികയില്‍ വെച്ച് കൊടുത്തിട്ടില്ല. അവന്റെ എല്ലാ നേട്ടങ്ങളും അവന്‍ കഠിനാധ്വാനത്തിലൂടെ നേടിയതാണ്. കണ്‍വെന്‍ഷണല്‍ നായക സങ്കല്‍പ്പത്തിലുള്ള രൂപമോ അങ്ങനൊരു പശ്ചാതലമോ ഇല്ലാതെ കഷ്ടപെട്ട് അധ്വാനിച്ച് നേടിയതാണ്. എന്നെക്കാളും പ്രായം കുറവുള്ള ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നുമെനിക്ക് ബഹുമാനമാണ്. എപ്പോഴും ഞാന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്. എന്തിലൂടെയൊക്കെ ആണ് അവന്റെ ജീവിതം കടന്ന് പോയത്. എല്ലാ ഘട്ടത്തിലും ഞാന്‍ കൂടെ ഉണ്ടായിരുന്നു എന്നും ലാല്‍ ജോസ് പറയുന്നു.

ഞാന്‍ ദിലീപിന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഒന്നുമല്ല. പക്ഷേ എന്റെ ബെസ്റ്റ് ഫ്രണ്ട്സില്‍ ഒരാള്‍ ദിലീപാണ്. എന്നെക്കാളും അടുപ്പമുള്ള ഒത്തിരി ആളുകള്‍ ദിലീപിനുണ്ട്. പക്ഷേ അവന്റെ വീട്ടുകാരും അവനും എനിക്കൊരു മൂത്തസഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായാല്‍ ഞാന്‍ വരട്ടെ എന്ന് പറയുമായിരുന്നു. എന്റെ മൂത്തമകന്‍ വരട്ടെ. എന്നിട്ട് കാണിച്ച് തരാമെന്ന് ദിലീപിന്റെ അച്ഛന്‍ പറയുമായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു.

സംവിധായകന്‍, നടന്‍ എന്ന നിലയില്‍ ദിലീപിനെ കുറിച്ച് പറയുകയാണെങ്കില്‍, തിരക്കഥ മുഴുവന്‍ കേട്ടതിന് ശേഷം ഓക്കെ പറയുകയോ, അല്ലെങ്കില്‍ സംവിധായകന്‍ പറയുന്നത് മാത്രം അഭിനയിക്കുകയോ ചെയ്യുന്ന ഒരാള്‍ അല്ലായിരുന്നു. സംവിധായകനും എഴുത്തുകാരനും ഉള്ളതുപോലെയുള്ള ഉത്തരവാദിത്തം നടനും ഉണ്ടെന്ന് ദിലീപ് കാണിച്ചു. അവന് വേണ്ടിയുള്ളത് അദ്ദേഹം തന്നെ കൊണ്ട് വന്നിരുന്നു. മറ്റ് താരങ്ങള്‍ക്കൊന്നും അത് വേണ്ടി വന്നിരുന്നില്ല. അയാളുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമയാക്കി ഓരോന്നിനെയും മാറ്റി. കഥാപാത്രങ്ങളെ പൊലിപ്പിക്കുകയും ആളുകള്‍ എവിടെയാണ് ചിരിക്കുക എന്ന് വരെ അദ്ദേഹത്തിന് അറിയമായിരുന്നു എന്നും ലാല്‍ ജോസ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top