Malayalam
കാവ്യ ദിലീപിന്റെ ഭാഗ്യക്കേട് എന്ന് ഒരു കൂട്ടര്‍…, ദിലീപിന്റെ ഭാഗ്യമാണെന്ന് മറ്റ് ചിലര്‍; വാദി ഭാഗവും പ്രതിഭാഗവും വാദിച്ച് കഴിഞ്ഞ് ജാമ്യവും കിട്ടി.., എന്നിട്ടും സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍ തീര്‍ന്നിട്ടില്ല
കാവ്യ ദിലീപിന്റെ ഭാഗ്യക്കേട് എന്ന് ഒരു കൂട്ടര്‍…, ദിലീപിന്റെ ഭാഗ്യമാണെന്ന് മറ്റ് ചിലര്‍; വാദി ഭാഗവും പ്രതിഭാഗവും വാദിച്ച് കഴിഞ്ഞ് ജാമ്യവും കിട്ടി.., എന്നിട്ടും സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍ തീര്‍ന്നിട്ടില്ല
സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നടി ആക്രമിക്കപ്പെട്ട കേസുമായി നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. മുന്‍കൂര്‍ ജാമ്യം കിട്ടി ദിലീപ് വീട്ടിലേയ്ക്ക് മടങ്ങിയിട്ടും സോഷ്യല്‍ മീഡിയയില്‍ ഏട്ടന്‍ ഫാന്‍സും കാവ്യ ഫാന്‍സും തകര്‍ക്കുകയാണ്. വിട്ട് കൊടുക്കാതെ ദിലീപ് ‘വിരോധികളും’ ഉണ്ട്. ദിലീപിന്റെ ഭാഗ്യക്കേടാണ് കാവ്യ എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. കാവ്യയെം കല്യാണം കഴിച്ചതു മുതല്‍ ദിലീപ് എന്ന നടന്റെ പതനം തുടങ്ങിയെന്നും ധനനഷ്ടവും മാനഹാനിയും കൂടെപ്പിറപ്പായിരിക്കുകയാണ് എന്നുമാണ് ഇവര്‍ വാദിക്കുന്നത്.
എന്നാല്‍ ഇത്രയേറെ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടും ദിലീപ് അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് തിരിച്ചെത്തുന്നത് കാവ്യയുടെ ഭാഗ്യം കൊണ്ടാണെന്നും ദിലീപിന്റെ ഭാഗ്യമാണ് കാവ്യയെന്നുമാണ് മറ്റ് ചിലര്‍ വാദിക്കുന്നത്. ഇതാണ് ഇപ്പോള്‍ സോഷ്‌യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മാത്രമല്ല, ദിലീപിനെ രക്ഷിക്കുന്നതിന് വേണ്ടി രാമന്‍പ്പിള്ള വക്കിലിനെ നിര്‍ദ്ദേശിച്ചത് കാവ്യ ആണെന്നുള്ള വാര്‍ത്തകളും പുറത്തെത്തിയിരുന്നു. അതുമെല്ലാം ചേര്‍ച്ചാണ് വാക്‌പ്പോര് തകര്‍ക്കുന്നത്.
കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമന്‍ പിള്ളയായിരുന്നു. ഈ കേസില്‍ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമന്‍പിള്ള നിരുല്‍സാഹപ്പെടുത്തിയത്. പക്ഷേ നടന്‍ സമ്മര്‍ദ്ദം തുടര്‍ന്നു. അങ്ങനെ രാമന്‍പിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിശാല്‍ ചന്ദ്രയുടെ അഭിഭാഷകന്‍ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണ് രാമന്‍പിള്ള. രാമന്‍പിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ദിലീപും കാവ്യയും കാണുന്നത്.
ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമന്‍പിള്ളയെ സമീപിച്ചത്. ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് രാമന്‍പിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാല്‍വെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചര്‍ച്ചയില്‍ ഉയര്‍ത്തി. എന്നാല്‍ ഹൈക്കോടതിയില്‍ രാമന്‍പിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമന്‍പിള്ളയെ കൊണ്ടു വരാന്‍ തീരുമാനിച്ചത്. കേസ് നടത്തിപ്പില്‍ തുടക്കത്തില്‍ ഏറെ പിഴവുകള്‍ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ടായിരുന്നു. അതെല്ലാം കണക്കുക്കൂട്ടി തന്നെയാണ് രാമന്‍പ്പിള്ള വക്കീലിനെ തന്നെ തിരഞ്ഞെടുത്തത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപും മറ്റ് കൂട്ട് പ്രതികളും ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി ശബ്ദ സാമ്പിളുകള്‍ നല്‍കിയിരുന്നു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ചിത്രാഞ്ജലിയിലെത്തിയത്.
സുരാജിന്റെ ശബ്ദസാംപിളുകളാണ് ആദ്യം ശേഖരിച്ചത്. ശബ്ദ പരിശോധന പൂര്‍ത്തിയായെന്നും, സാമ്പിളുകള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ അറിയിച്ചത്. മണിക്കൂറുകള്‍ക്കൊടുവില്‍ ശബ്ദ സാമ്പിള്‍ നല്‍കിയതിന് ശേഷം ദിലീപിന്റെ സഹോദരനായിരുന്നു ആദ്യം പുറത്തിറങ്ങിയത്. തൊട്ട് പിന്നാലെയായിരുന്നു ദിലീപ് ഇറങ്ങിയത്. എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു ദിലീപിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്.
വധ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവായിട്ടാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദ രേഖയെ കാണുന്നത്. ഇതിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്. ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടരന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുക.ശബ്ദരേഖയിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിക്കുന്ന സാംപിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
