Malayalam
ദിലീപ് ഐസിസ് ഭീകരവാദി ആണ് എന്ന് മാത്രമേ പറയാന്‍ ഇനി ബാക്കിയുള്ളൂ…, സംവിധായകന്‍ കമല്‍ പീഡിപ്പിച്ച യുവതിയ്ക്ക് നീതി കിട്ടിയോ ശകുന്തളേ….!
ദിലീപ് ഐസിസ് ഭീകരവാദി ആണ് എന്ന് മാത്രമേ പറയാന്‍ ഇനി ബാക്കിയുള്ളൂ…, സംവിധായകന്‍ കമല്‍ പീഡിപ്പിച്ച യുവതിയ്ക്ക് നീതി കിട്ടിയോ ശകുന്തളേ….!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ദിലീപ് തന്നെയാണ് ചര്‍ച്ചാ വിഷയം. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ദിലീപിന്റെ പേരും ഉയര്‍ന്ന് കേട്ടതോടെ അവിടം മുതല്‍ പിന്നീടിങ്ങോട്ട് ദിലീപിന്റെ പേരാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്നു പറഞ്ഞും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് കൊണ്ടുമായിരുന്നു പോലീസുകാര്‍ ഇവരെ പറഞ്ഞ് വിട്ടത്. ഇതിന്റെ ലൈവ് വീഡിയോ എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് സാക്ഷിയായ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ പറയുന്നത് നിനക്കൊന്നും നാണമില്ലേടാ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പോലീസുകാര്‍ പ്രതിക്ഷേധക്കാരെ അടിച്ചോടിച്ചതെന്നാണ്. എന്ത് കൊണ്ടോ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ തല്ല് കിട്ടാതെ രക്ഷപ്പെട്ടു.
വര്‍ഷങ്ങളേറെയായി ദിലീപിനെ തന്നെ മാധ്യമങ്ങളടക്കം പലരും ക്രൂശിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ദിലീപിന്റെ ഫാന്‍സുകാര് അല്ല കേട്ടോ.., പൊതു അഭിപ്രായം ആണ്. ഇതിനുള്ള കാരണവും ഇവര്‍ തന്നെ പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടി ഇതുവരെയും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. സമൂഹത്തിന് മുന്നില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പാകത്തിനുള്ള തെളിവുകളൊന്നും എത്തപ്പെട്ടിട്ടില്ല. കോടതിയില്‍ അന്വേഷണ സംഘം എന്ത് നല്‍കി എന്നുള്ളതും വ്യക്തമല്ല.
ദിലീപ് എന്നൊരു നടന്റെ പേര് ഇത്തരത്തില്‍ ഗുരുതരമായ പ്രശ്‌നത്തിലേയ്ക്ക് ഉയര്‍ന്നു വന്നപ്പോള്‍ അതിനെ ഏറ്റ് പിടിച്ച് വലിയൊരു വിപ്ലവത്തിന് തന്നെ വഴിതെളിക്കുകയാണ് ഈ പ്രശ്‌നം ചെയ്തത്. സ്ത്രീ സംഘടനകള്‍ രൂപം കൊള്ളുന്നു, അമ്മയില്‍ നിന്നും ദിലീപിനെ പിഴുത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നു, മാത്രമല്ല.., സിനിമ ബഹിഷ്‌കരിക്കണം.., നടന്റെ ദേ പുട്ട് അടിച്ചു തകര്‍ക്കുന്നു.., അങ്ങനെ കൂട്ടമായുള്ള ഒരു ആക്രമണമാണ് ഇതുവരെ ദീലിപിനെതിരെ വന്നിട്ടുള്ളത്.
പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നുവെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞത്. വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചെന്നും ഏഴു പേരെ മാത്രാണ് പരിപാടി നടന്നിടത്ത് നില്‍ക്കാന്‍ അനുവദിച്ചതെന്നും ഫേസ്ബുക്ക് ലൈവില്‍ അജിത് കുമാര്‍ പറഞ്ഞു.
പ്രതിഷേധ മാര്‍ച്ച് മറ്റൊരു ദിവസം നടത്തും. ദിലീപിന്റെ അവസ്ഥ ഇനി മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാന്‍ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. പാര്‍ട്ടി യോഗങ്ങളും തിരുവാതിര കളിയുമെല്ലാം നടത്തുമ്പോള്‍ ഇല്ലാത്ത കൊറോണ എന്താണ് സാറേ ഇവിടെ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.
അവര്‍ ചോദിക്കുന്നതിലും ചില കാര്യങ്ങള്‍ ഇല്ലാതില്ല. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കാനിരുന്ന പരിപാടി മുളയിലേ തന്നെ പോലീസുകാര്‍ നുള്ളി. ഇത് അവിടം വരെ എത്താന്‍ പാടില്ലാത്തത് പോലെ. പണ്ട് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി രാജി വെയ്ക്കണം എന്ന് പറയുമ്പോലെ എന്ത് നടന്നാലും ദീലിപ് ജയിലില്‍ പോണം എന്നാണ് ചിലരുടെയൊക്കെ മനസില്‍. ഇവിടെ ദിലീപ് നടിയെ പീഡിപ്പിച്ചിട്ടില്ല. ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് എങ്ങനെ പറയാനാകും. പിന്നീടുള്ളത് ഈ ഗൂഢാലോചന നടത്തി എന്നുള്ള കാര്യമാണ്. അതിലും ശക്തമായ തെളിവുകളില്ല.
മാത്രമല്ല, സംവിധായകന്‍ കമലിനെതിരെ ഒരു ഗുരുതര പീഢന ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ ഈ സമരക്കാരും കോളിളക്കകാരുമെല്ലാം എവിടെയായിരുന്നു. എത്ര പേര്‍ മുദ്രാവാക്യം വിളിച്ചു. എത്ര പേര്‍ മാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചയില്‍ വാതോരാതെ കുറ്റപ്പെടുത്തി. ക്രൂര പീഢനത്തിനിരയായ ആ യുവതിയ്ക്ക് ഇപ്പറയുന്നവര്‍ നീതി വാങ്ങി നല്‍കിയോ..!?
അതേസമയം, മഞ്ജു വാര്യരെ ഉപേക്ഷിച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചതു മുതല്‍ തന്നെ ദിലീപിനോടുള്ള ഒരു ദേഷ്യം കൂടുതല്‍ പേര്‍ക്കും ഉണ്ട്. അതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വരുന്നത്. അതോടെ മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്ന് പറയുമ്പോലെയായി കാര്യങ്ങള്‍. ഇതിനെല്ലാമപ്പുറം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നിരവധി ഗുരുതര ആരോപണങ്ങളുമായാണ് ഓരോ ദിവസവും എത്തുന്നത്. ആക്രമണ ദൃശ്യങ്ങള്‍ ദീലീപ് കണ്ടു, ദിലീപിന്റെ കയ്യില്‍ തോക്കുണ്ട്.., ദിലീപിന് ക്വട്ടേഷന്‍ സംഘമുണ്ട്.., എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍. ഇനി ദിലീപ് ഐസിസ് ഭീകരവാദി ആണ് എന്ന് മാത്രമേ പറയാന്‍ ബാക്കിയുള്ളൂ…
ഇവിടെ ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പാകത്തിനുള്ള ഒന്നും തന്നെ പോലീസിന് പൊതു സമൂഹത്തിന് മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കിട്ടിയിരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ കോടതിയില്‍ ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പാകത്തിനുള്ളതുമല്ല. അതുകൊണ്ടു തന്നെ ശക്തമായ തെളിവുകള്‍ ഇല്ലാത്ത പക്ഷം ഇത്തരത്തില്‍ ഒരാളെ ക്രൂശിക്കേണ്ടതുണ്ടോ..എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.
