Malayalam
ദിലീപിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍; ദിലീപിന്റെ വീട്ടിലെ അവസ്ഥ എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു
ദിലീപിന്റെയും കുടുംബത്തിന്റെയും അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍; ദിലീപിന്റെ വീട്ടിലെ അവസ്ഥ എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു
‘ജനപ്രിയ’ നായകനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളായി നിരവധി പേരാണ് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടന്‍ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരന്‍ അനൂപ് , സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇതിനു പിന്നാലെ ദിലീപ് രാവിലെ തന്നെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേഷ സ്വികരിക്കുമോ ഇല്ലയോ എന്ന് തന്നെയാണ് ഇനി അറിയേണ്ടത്. ഒരു അറസ്റ്റുണ്ടായാല്‍ കുടുംബത്തില്‍ നിന്ന് തന്നെയാണ് കൂടുതല്‍ പേരും അകത്തേയ്ക്ക് പോകുന്നത്. അതുകൊണ്ടു തന്നെ പ്രാര്‍ത്ഥനയിലും മൂകമായുമാണ് ദിലീപിന്റെ വീട്ടിലെ അവസ്ഥയെന്നും ദിലീപിന്റെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന പേരില്‍ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ദിലീപിനെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നിയമതടസമില്ല. ഗൂഡാലോചനക്കുറ്റം പ്രാഥമികമായി ബോധ്യപ്പെട്ടാല്‍ അറസ്റ്റും രേഖപ്പെടുത്താം. ഇന്നലെ രാത്രി തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ അതുണ്ടാകാത്ത സാഹചര്യത്തില്‍ ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത് എത്തിയിരുന്നു. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും നടി പറയുന്നു. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം.
നടിയുടെ കുറിപ്പ് ഇങ്ങനെ ആയിരുന്നു, ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നുമാണ് നടി പങ്കുവെച്ചത്. ഇതിനു പിന്നാലെ സിനിമാ മേഖലയിലെ പല പ്രമുഖരും നടിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒത്തു കൂടിയിരുന്നു.
