Malayalam
വിമര്‍ശനങ്ങല്‍ക്കൊടുവില്‍ നടിയ്ക്ക് പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയും, ദീലിപിനോട് ഉണ്ടായിരുന്ന പേടിയൊക്കെ മാറിക്കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശകരെ വായടപ്പിക്കാനുള്ള തന്ത്രമാണോ ഇതെന്നു ചോദ്യം
വിമര്‍ശനങ്ങല്‍ക്കൊടുവില്‍ നടിയ്ക്ക് പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയും, ദീലിപിനോട് ഉണ്ടായിരുന്ന പേടിയൊക്കെ മാറിക്കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശകരെ വായടപ്പിക്കാനുള്ള തന്ത്രമാണോ ഇതെന്നു ചോദ്യം
നടി ആക്രമിക്കപ്പെട്ട സംഭവമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. ദിലീപിനെതിരെ കൂടുതല്‍ പേര്‍ തെളിവുകളുമായി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ ഈ സംഭവത്തില്‍ ദിലീപിനുള്ള കുരുക്ക് അങ്ങേയറ്റം മുറുകുകയാണ്. ഒടുവില്‍ ആക്രമിക്കപ്പെട്ട നടി തന്നെ പരസ്യമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരനുഭവത്തെ വാക്കുകള്‍ കൊണ്ട് നടി രേഖപ്പെടുത്തി. ഇതിനു പിന്നാലെ തങ്ങളുടെ സഹപ്രവര്‍ത്തയ്ക്ക്.., സഹോദരിയ്ക്ക്.., സുഹൃത്തിന് അങ്ങനെ എല്ലാമായ അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.
ഈ കേസിന്റെ പ്രാരംഭ വേളയില്‍ നടിയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും നടിയ്‌ക്കൊപ്പം ആദ്യസമയം ഉണ്ടായിരുന്നത്. എന്നാല്‍ വൈകാതെ കൂടുതല്‍ താരങ്ങള്‍ രംഗത്ത് എത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ ആരും ത്‌നെന പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നില്ല. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് മമ്മൂട്ടിയും മോഹന്‍ലാലും പോസ്റ്റുമായി എത്തിയത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചത്. ‘നിനക്കൊപ്പം’ എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. ഇതോടെ അടുത്തത് മോഹന്‍ലാലിന്റെ ഊഴമായിരുന്നു. ബഹുമാനം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ മോഹന്‍ലാലിന്റെ പോസ്റ്റ്.
ആദ്യത്തെ തവണ ദിലീപിനെതിരെ ഇവരാരും തന്നെ ഒരക്ഷരവും മിണ്ടിയിരുന്നില്ല. മൗനം വിദ്വാന് ഭൂഷണം എന്ന മട്ടിലായിരുന്നു. സംഭവം നടന്ന് വര്‍ഷം അഞ്ച് പിന്നിട്ടതിന് ശേഷം ഇത് ആദ്യമായാണ് ഒരു പരസ്യ പ്രതികരണത്തിന് ഇവര്‍ തയ്യാറാകുന്നത്. അതുകൊണ്ടു തന്നെ ദീലിപിനോട് ഉണ്ടായിരുന്ന പേടിയൊക്കെ മാറിക്കിട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നടി പരസ്യമായി രംഗത്ത് എത്തിയിട്ട് പോലും പ്രതികരിക്കാതെ മാറി നില്‍ക്കുന്നവരെ ദിലീപിന്റെ പക്ഷത്തോ അല്ലെങ്കില്‍ രണ്ട് പക്ഷത്തുമില്ലാതെ ഒരു അഭിപ്രായവുമില്ലാത്തവാരായി തന്നെ കാണേണ്ടി വരും. മാത്രമല്ല, പ്രമുഖ താരങ്ങളുടെ ഈ പിന്തുണ മനസില്‍ തട്ടിയാണോ അതോ വിമര്‍ശകരെ വായടപ്പിക്കാനുള്ള തന്ത്രമാണോ എന്നുള്ളതും സംശയമാണ്.
നിരവധി താരങ്ങള്‍ നടിക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ ആദ്യം ഐകദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ പിന്നീട് കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, ആഷിഖ് അബു, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ആര്യ, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചു.
ആക്രമണത്തിനു ശേഷം താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചും നടി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം നടിക്ക് പിന്തുണയുമായി എത്തിയത്.
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാന്‍. എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.