Connect with us

ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ച.., പോലീസുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള വിഐപിയെ പോലീസ് കണ്ടു പിടിച്ചതായി സൂചന, എഫ്‌ഐആറിലെ ആറാമനെ തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം!?

Malayalam

ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ച.., പോലീസുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള വിഐപിയെ പോലീസ് കണ്ടു പിടിച്ചതായി സൂചന, എഫ്‌ഐആറിലെ ആറാമനെ തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം!?

ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ച.., പോലീസുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള വിഐപിയെ പോലീസ് കണ്ടു പിടിച്ചതായി സൂചന, എഫ്‌ഐആറിലെ ആറാമനെ തൂക്കിയെടുത്ത് അകത്തിടുന്ന കാഴ്ച വൈകാതെ കാണാം!?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയെ ആക്രമിച്ച കേസ് വമ്പന്‍ ട്വിസ്റ്റുകളോടെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. പലരുടെയും പൊയി മുഖം അഴിഞ്ഞു വീഴുന്ന വേളയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കണ്ണും മിഴിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തെത്തിയ അന്നു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ആലുവയിലെ വിഐപി, കാവ്യയുടെ ഇക്ക.

നടിയ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയ.., മറഞ്ഞിരിക്കുന്ന ആ വിഐപി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ മലയാളികള്‍ക്കുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ എഫ് ഐ ആറില്‍ കേസിലെ ആറാമനെ പൊലീസിന് അറിയാം എന്നതിന്റെ സൂചനകള്‍ ഉണ്ട്. ആക്രമണദൃശ്യങ്ങള്‍ ദിലീപിനു കൈമാറിയ വിഐപി തന്നെയാണ് അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ആറാം പ്രതിയെന്നാണ് സൂചന. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് ഗൂഢാലോചനയെന്ന് എഫ് ഐ ആറില്‍ പറയുന്നു.

കണ്ടാലറിയാവുന്നയാള്‍ എന്നാണ് ആറാം പ്രതിയെ എഫ്‌ഐആറില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇയാള്‍ തന്നെയാണ് വിഐപി എന്ന നിഗമനത്തിലാണ് പ്രത്യേകസംഘത്തിന്റെ അന്വേഷണം. ആറാം പ്രതിയുടെ സ്ഥാനത്ത് അണ്‍നോണ്‍ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ അഡ്രസിന്റെ ഭാഗത്ത് അണ്‍നോണ്‍ എന്ന് എഴുതുന്നതിനൊപ്പം എറണാകുളം റൂറല്‍ എന്നും രേഖപ്പെടുത്തുന്നു. സാധാരണ അറിയാത്ത പ്രതികളുടെ പേരിനൊപ്പം വിലാസമായി അണ്‍നോണ്‍ എന്നാണ് കുറിക്കാറുള്ളത്. ഇവിടെ എറണാകുളം റൂറല്‍ എന്ന് വ്യക്തമായി പറയുന്നു. അതുകൊണ്ട് തന്നെ ഈ വിഐപിയും എറണാകുളം റൂറലിലെ പ്രമുഖനാണെന്ന് വ്യക്തം.

ശബ്ദരേഖ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ നിന്ന് ചോദ്യം ചെയ്യലിലൂടെ ഈ വ്യക്തിയിലേക്ക് എത്താനാണ് പൊലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് ആറാം പ്രതി അണ്‍നോണ്‍ ആകുന്നത്. സിനിമാക്കാര്‍ ആരുമല്ല പ്രതി. രാഷ്ട്രീയ പ്രമുഖനാണെന്ന് പൊലീസ് പറയുന്നു. ആലുവയിലെ പ്രധാനിയാകാം എന്നും പറഞ്ഞു വയ്ക്കുന്നു. ഈ സൂചന ശരിവയ്ക്കുന്നതാണ് എറണാകുളം റൂറലിലെ അണ്‍നോണ്‍ എന്ന എഫ് ഐ ആര്‍ പരമാര്‍ശവും. വിഐപിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും സാധ്യത ഏറെയാണ്. ആലുവയും എറണാകുളം റൂറലിന് കീഴിലാണ് വരുന്നതെന്നതാണ് വസ്തുത.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വി.ഐ.പി. വഴി ദിലീപിനു ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനങ്ങള്‍. കേസില്‍ പുനരന്വേഷണത്തിനായി നിയോഗിച്ച 13 അംഗ സംഘം മൂന്നായിത്തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

More in Malayalam

Trending

Recent

To Top