Connect with us

അകത്തോ പുറത്തോ…!, വിധി നാളെ; ദിലീപിന് നാളെ നിര്‍ണായകം; ഗ്രൂപ്പിലിട്ട് തട്ടണം മുതല്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം വരെ; ദിലീപിന്റെ ആദ്യ അറസ്റ്റും നാള്‍ വഴികളും!

Malayalam

അകത്തോ പുറത്തോ…!, വിധി നാളെ; ദിലീപിന് നാളെ നിര്‍ണായകം; ഗ്രൂപ്പിലിട്ട് തട്ടണം മുതല്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം വരെ; ദിലീപിന്റെ ആദ്യ അറസ്റ്റും നാള്‍ വഴികളും!

അകത്തോ പുറത്തോ…!, വിധി നാളെ; ദിലീപിന് നാളെ നിര്‍ണായകം; ഗ്രൂപ്പിലിട്ട് തട്ടണം മുതല്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം വരെ; ദിലീപിന്റെ ആദ്യ അറസ്റ്റും നാള്‍ വഴികളും!

കേരള ചരിത്ത്രതിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി ജനപ്രിയ നായകന്‍ എന്ന പദവിയിലെത്തി നില്‍ക്കവെയാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ദിലീപ് എന്ന താരത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും ജാമ്യവും അങ്ങനെ എല്ലാം തന്നെ മലയാളികള്‍ കണ്ടു.

ജയിലിലായ ആദ്യഘട്ടത്തില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ആയിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍. ‘ചരിത്രത്തിലെ ആദ്യ മാനഭംഗ ക്വട്ടേഷന്‍’ എന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ തന്നെ ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് നിര്‍ണ്ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചപ്പോള്‍ ജാമ്യ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു.

തുടര്‍ച്ചയായ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ അഡ്വ. രാംകുമാറിനെ മാറ്റി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍പിള്ള ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തു. വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഒടുവില്‍ രണ്ട് തവണ അപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ അഞ്ചാമതും സമര്‍പ്പിച്ച ജാമ്യഹര്‍ജി ഫലം കാണുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപിനെതിരെ ആരോപണങ്ങളുമായി ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ കൂടി എത്തിയതോടെ കാര്യങ്ങളുടെ ഗതി തന്നെ മറ്റൊരു തലത്തിലേയ്ക്ക് ആണ് നീങ്ങുന്നത്. ഏറ്റവും ഒടുവിലായി ജാമ്യം ലഭിക്കാന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. തിങ്കളാഴ്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് പുതിയ തെളിവുകള്‍ പുറത്തെത്തുന്നത്.

കേസില്‍ 2017 ല്‍ അറസ്റ്റിലായപ്പോള്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച തെളിവുകള്‍ പുറത്തായിരിക്കുന്നത്. ബിഷപ്പുമായി അടുത്ത ബന്ധമുള്ളവരെ കണ്ടെത്താന്‍ സൂരജ് ബാലചന്ദ്രകുമാറിനോട് നിര്‍ദ്ദേശിക്കുന്ന ചാറ്റ് വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ വഴി അന്നത്തെ ജഡ്ജായിരുന്ന സുനില്‍ തോമസിനെ സ്വാധീനിക്കാനുള്ള ശ്രമമായിരുന്നു നടന്നത്.

2017 സെപ്റ്റംബര്‍ 13 ന് രാത്രി 10 മണി കഴിഞ്ഞാണ് സൂരജ് ബാലചന്ദ്രകുമാറിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചത്. എനി ചാന്‍സ് റ്റു നോ, വണ്‍ മിസ്റ്റര്‍ വിന്‍സന്‍ സാമുവല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് എന്നാണ് സുരാജ് അയച്ചിരിക്കുന്ന സന്ദേശം. ഇതിന് അറിയാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പോയി കാണാം എന്നും പിറ്റേന്ന് ബാലചന്ദ്രകുമാര്‍ മറുപടി നല്‍കി. എന്നാല്‍ ബിഷപ്പിനെ കാണേണ്ട ആവശ്യമില്ല ഈ ബിഷപ്പുമായി ഏറ്റവും അടുപ്പമുള്ള ഒരാളെ കണ്ടെത്തുക എന്ന നിര്‍ദ്ദേശമാണ് ബാലചന്ദ്രകുമാറിന് സൂരജ് നല്‍കിയത്.

ജഡ്ജുമായി ഈ ബിഷപ്പിന് വളരെ അടുപ്പമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് ബിഷപ് ഹൗസില്‍ എത്തുകയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ശേഖരിച്ച് സൂരജിന് കൈമാറുകയും ചെയ്തതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. നേരത്തെ അന്വേഷണ സംഘത്തിന് ഈ വാട്സ്ആപ്പ് ചാറ്റ് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയാണ് ബാലചന്ദ്രകുമാര്‍. അതിനാലാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ ഇടപെടലിന് ബാലചന്ദ്രകുമാറിന്റെ സഹായം തേടിയത്. എന്നാല്‍ ഈ ശ്രമം നടന്നില്ലെന്നും ജഡ്ജ് സുനില്‍ തോമസിനടുത്തെത്താന്‍ പോലും ദിലീപിന് കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെ ദിലീപിന്റെ അറസ്റ്റ് വീണ്ടും ഉണ്ടാകുമോ എന്നാണ് കേരളക്കരയാകെ ഉറ്റു നോക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് ആദ്യം അറസ്റ്റിലായ നാള്‍വഴികള്‍ ഒന്ന് പരിശോധിക്കാം.

ഫെബ്രുവരി 17

നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. കേസിലെ പ്രതിയായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. മാര്‍ട്ടിനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

ഫെബ്രുവരി 19

നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലാകുന്നു. കുറ്റകൃത്യത്തില്‍ പങ്കുള്ള ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.

ഇതേ ദിവസമാണ് സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി.

ഫെബ്രുവരി 23

പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചത്. ജഡ്ജി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. സാഹചര്യം പൊലീസിന് തുണയായി.

ഫെബ്രുവരി 24

50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് പള്‍സര്‍ സുനി മൊഴിനല്‍കുന്നു. പ്രതികള്‍ റിമാന്‍ഡില്‍

ഫെബ്രുവരി 25

പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിയുന്നു.

മാര്‍ച്ച് 3

കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങിക്കുന്നു

മാര്‍ച്ച് 19

സുനിയുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന ഷൈനിയെന്ന യുവതി അറസ്റ്റിലാകുന്നു.

ജൂണ്‍ 24

ദിലീപിന്റെയും നാദിര്‍ഷയുടേയും ചിത്രത്തിലേക്കുള്ള രംഗപ്രവേശം. പള്‍സര്‍ സുനി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. അപ്പുണ്ണിയുടേയും പള്‍സര്‍സുനിയുടേയും ഫോണ്‍ സംഭാഷണവും ദിലീപ് വൃത്തങ്ങള്‍ പുറത്തുവിടുന്നു.

ജൂണ്‍ 26

ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി.

ജൂണ്‍ 28

ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം അവസാന നിമിഷം പൊലീസ് തീരുമാനം മാറ്റി ദിലീപിനെ വെളിയില്‍ വിടുന്നു.

ജൂണ്‍ 29

ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ‘അമ്മ’ അംഗങ്ങളുടെ ക്ഷോഭ പ്രകടനം. അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൂക്കിവിളിച്ച് അഭിനേതാക്കളുടെ കൂട്ടം.

‘അമ്മയുടെ’ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ പരിഹാസ്യമാകുന്നു. നാനാഭാഗത്തുനിന്നും ‘അമ്മയുടെ’ വിചിത്ര നിലപാടിനും മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തോടുമുള്ള വിമര്‍ശനമുയരുന്നു.

ജൂലൈ 10

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍

ഇനി നാളെ വിധി വരാനിരിക്കെ എന്താകും സംഭവിക്കുകയെന്ന് കണ്ട് തന്നെ അറിയേണ്ടിരിക്കുന്നു.

More in Malayalam

Trending

Recent

To Top