Malayalam
ദിലീപിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, കാവ്യയും ഭാവനയുമുള്പ്പെടെ രണ്ട് നടിമാരുടെയും!! ജൂലൈ 4ന് ദിലീപിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍
ദിലീപിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, കാവ്യയും ഭാവനയുമുള്പ്പെടെ രണ്ട് നടിമാരുടെയും!! ജൂലൈ 4ന് ദിലീപിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. കുട്ടികളും കുടുംബ പ്രേക്ഷകരുമുള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ദിലീപിന്റെ പഴയകാല ചിത്രങ്ങള്‍ക്ക് ഇന്നും കാഴ്ചക്കാരേറെയാണ്. സി ഐഡി മൂസ, മീശമാധവന്, പാണ്ടിപ്പട, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് ഇപ്പോഴും പൊട്ടിച്ചിരിക്കുന്നവരാണ് മലയാളികള്‍. ദിലീപിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഇവ. ദിലീപിനെ കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം പ്രേക്ഷകരുടെ ഇടയില്‍ ഓടിയെത്തുന്നതും ഈ ചിത്രങ്ങളാകും.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകുന്നത് ദിലീപിന്റെ ഭാഗ്യദിവസത്തെ കുറിച്ചാണ്. ജൂലൈ 4 നടന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്. ദിലീപിനെ ജനപ്രിയനായ നടനാക്കിയതില്‍ ഈ ജൂലൈ 4 ന് വലിയ പങ്കുണ്ട്. നടന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ഈ പറക്കും തളിക,മീശമാധവന് , സി.ഐ.ഡി മൂസ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത് ജൂലൈ 4 ന് ആയിരുന്നു. തിയേറ്ററുകള്‍ ആഘോഷമാക്കിയ ദിലീപ് ചിത്രങ്ങളായിരുന്നു ഇത്.
2001 ജൂലൈ 4 ന് ആയിരുന്നു താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രം റിലീസ് ചെയ്തത്. ബസ് ഉടമയായ ഉണ്ണികൃഷ്ണനെ ദിലീപ് അവതരിപ്പിച്ചപ്പോള്‍ നടനോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഹരിശ്രീ അശോകനും കൊച്ചിന് ഹനീഫയും, ഒടുവില്‍ ഉണ്ണികൃഷ്ണനും കൂടെയുണ്ടായിരുന്നു. നടി നിത്യദാസ് ആയിരുന്നു നായിക. ഇന്നും ഈ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.
തൊട്ട് അടുത്ത വര്‍ഷം 2002 ജൂലൈ 4 ന് ആയിരുന്നു കാവ്യ മാധവനും ദിലീപും പ്രധാന കഥാപാത്രങ്ങളായി എത്തിയ മീശമാധവന് പുറത്തെത്തുന്നത്. ചേക്കിലെ സ്വന്തം കള്ളനായ മീശമാധവനായി ദിലീപ് എത്തിയപ്പോള്‍ രുക്മിണി എന്ന കഥപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. ദിലീപിനോടൊപ്പം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഹരിശ്രീ അശോകനും സലിം കുമാറും കൊച്ചിന് ഹനീഫയും ജഗതിയും ഉണ്ടായിരുന്നു. നടന് ഇന്ദ്രജിത്തായിരുന്നു വില്ലന്‍ കഥാപാത്രത്തിലെത്തിയത്. 200 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച സിനിമ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മീശമാധവനിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ മൂളി നടക്കുന്നുണ്ട്.
ദിലീപിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് സിഐഡി മൂസ. 2003 ജൂലൈ 4 ന് പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. മൂലംകുഴിയില്‍ സഹദേവന് അല്ലെങ്കില്‍ സി.ഐ.ഡി. മൂസ എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്. ഭാവനയായിരുന്നു നായിക. ജഗതി, ഹരിശ്രീ അശോകന്, സലിം കുമാര്‍ കൊച്ചിന് ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന് എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.
സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പാണ്ടിപ്പടയാണ് ജൂലൈ 4 ന് പിറന്ന ദിലീപിന്റെ മറ്റൊരു ഹിറ്റ് ചിത്രം. 2005 നാണ് ചിത്രം റിലീസ് ചെയ്തത്. നവ്യയായിരുന്നു ചിത്രത്തിലെ നായിക. ദിലീപിനോടൊപ്പം പ്രകാശ് രാജ്, ഹരിശ്രീ അശോകന്, സലിം കുമാര്‍, കൊച്ചിന് ഹനീഫ,രാജന് പി ദേവ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, അടുത്തിടെ അടുത്ത ബന്ധുവിന്റെ വിവാഹത്തിനെത്തിയ ദിലീപിന്റെയും കാവ്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപിനോടെപ്പം വളരെ സന്തോഷവതിയായി നില്ക്കുന്ന കാവ്യയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇരുവരുടെയും ഫാന്‍സ് പേജുകളില്‍ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. കറുത്ത സല്‍വാര്‍ ധരിച്ച് സിമ്പിള്‍ ലുക്കിലാണ് കാവ്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിലീപ് എത്തിയത്.
വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിക്കുന്നതും കാവ്യയെ എന്തോ പറഞ്ഞ് ദിലീപ് ട്രോളുന്നതും വീഡിയോയില്‍ കാണാം. താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കാവ്യയേയും ദിലീപിനേയും പെതുവേദിയില്‍ ഒന്നിച്ച് കണ്ട്തിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്ക്കുന്ന കാവ്യ പൊതുപരിപാടികളില്‍ സജീവമാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ചടങ്ങുകള്‍ക്ക് ദിലീപിനോടൊപ്പം കാവ്യ എത്താറുണ്ട്.
ദിലീപിനേയും കാവ്യയേയും ഒന്നിച്ച് കണ്ടതോടെ മഹാലക്ഷ്മിയെ കുറിച്ചും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. മകള്‍ എവിടെ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളും അധികം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറില്ല. ഒന്നാം പിറന്നാളിനായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചത്. പിറന്നാളിന് ശേഷം മഹാലാക്ഷമിയുടെ പുതിയ ചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പെതുവേദികളില്‍ കുഞ്ഞിനെ അധികം കൊണ്ടുവരാറില്ല. ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ചിത്രങ്ങള്‍ താരപുത്രി പങ്കുവെയ്ക്കാറുണ്ട്.
