News
ധനുഷ്- സായി പല്ലവി ജോഡി വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ധനുഷ്; ആകാംക്ഷയോടെ ആരാധകര്‍
ധനുഷ്- സായി പല്ലവി ജോഡി വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ധനുഷ്; ആകാംക്ഷയോടെ ആരാധകര്‍
ആരാധകരുടെ ഇഷ്ട താര ജോഡികളായ ധനുഷും സായി പല്ലവിയും വീണ്ടും ഒരുമിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ശേഖര്‍ കമ്മുലയുടെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന് പേര് ഇതുവരെയും നല്‍കിയിട്ടില്ല. ആനന്ദ്, ഹാപ്പി ഡെയ്സ്, ഫിദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശേഖര്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.
തെലുഗുവിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര സിനിമാസാണ് നിര്‍മാണം. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം. സായി പല്ലവിയാകും ചിത്രത്തില്‍ നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ചിത്രങ്ങളായ ഫിദ, ദ ലവ് സ്റ്റോറി എന്നിവയിലും സായി പല്ലവി വേഷമിട്ടിരുന്നു.
അതേസമയം, ധനുഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം അറിയിച്ചത്.
അവഞ്ചേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായകരായ റൂസോ സഹോദരന്മാര് സംവിധാനം ചെയ്യുന്ന ‘േ്രഗ മാന്‍’ എന്ന ചിത്രത്തില്‍ ഒരു വാടക കൊലയാളി ആയി ആണ് ധനുഷ് എത്തുന്നത്.
ധനുഷിന്റെ ചിത്രീകരണം വെറും 20 ദിവസം മാത്രമേ ഉണ്ടായിരുന്നു എങ്കിലും നിലവിലെ കൊവിഡ് സാഹചര്യം കാരണം നാല് മാസത്തോളം ധനുഷിന് അമേരിക്കയില്‍ തുടരേണ്ടി വന്നു. മാര്‍ക്ക് ഗ്രീനിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നെറ്റ് ഫ്ലിക്സാണ് ധനുഷ് അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.
വാഗ്നര്‍ മൌറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ട്റസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്സ്ട്രാ ഓഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ ആണ് ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന ചിത്രമാണ് ഗ്രേ മാന്‍. ഏകദേശം 1500 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
