News
ധനുഷിന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു!?, ആകാംക്ഷയോടെ ആരാധകര്‍
ധനുഷിന്റെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു!?, ആകാംക്ഷയോടെ ആരാധകര്‍
ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരം എന്ന ചിത്രം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കന്നട സംവിധായകന് ശേഖര്‍ കമ്മൂലയ്ക്കൊപ്പമുള്ള തന്റെ പുതിയ സിനിമയെക്കുറിച്ച് ധനുഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്ഡെ ധനുഷിന്റെ നായികയായി എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ധനുഷ് നായകനാകുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ പൂജയെ കാസ്റ്റ് ചെയ്യുവാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ് ഒന്നും തന്നെ വന്നിട്ടില്ല.
ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ശ്രീ വെങ്കിടേശ്വര സിനിാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം വിജയ് നായകനാകുന്ന ബീസ്റ്റാണ് പൂജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ച്ചേഴ്സുമായി വിജയുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്ക്കാരന്, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
