Connect with us

എല്ലാം അറിയുന്ന നീരജ അതുറപ്പിച്ചു; വിവാഹബന്ധം വേർപെടുത്തുക എന്ന തീരുമാനത്തിൽ ഉറച്ച് അപർണ്ണയുടെ അച്ഛൻ; അമ്മയറിയാതെ പരമ്പരയിൽ വിനീത് അപർണ്ണ കഥയ്ക്ക് ഇതോടെ ക്ലൈമാക്സ് !

Malayalam

എല്ലാം അറിയുന്ന നീരജ അതുറപ്പിച്ചു; വിവാഹബന്ധം വേർപെടുത്തുക എന്ന തീരുമാനത്തിൽ ഉറച്ച് അപർണ്ണയുടെ അച്ഛൻ; അമ്മയറിയാതെ പരമ്പരയിൽ വിനീത് അപർണ്ണ കഥയ്ക്ക് ഇതോടെ ക്ലൈമാക്സ് !

എല്ലാം അറിയുന്ന നീരജ അതുറപ്പിച്ചു; വിവാഹബന്ധം വേർപെടുത്തുക എന്ന തീരുമാനത്തിൽ ഉറച്ച് അപർണ്ണയുടെ അച്ഛൻ; അമ്മയറിയാതെ പരമ്പരയിൽ വിനീത് അപർണ്ണ കഥയ്ക്ക് ഇതോടെ ക്ലൈമാക്സ് !

ജനലക്ഷങ്ങളുടെ മനസ്സിൽ ത്രില്ലർ കഥയായി കടന്നുകൂടിയ അമ്മയറിയാതെ പരമ്പര വിനീത് അപർണ്ണ കഥയിലൂടെത്തന്നെയാണ് കഥാന്നുപോകുന്നത്. പക്ഷെ ഇനി കുറച്ചുദിവസങ്ങൾ കൂടി ഈ സംഘർഷങ്ങൾ കണ്ടാൽ മതിയല്ലോ എന്നോർക്കുമ്പോൾ ആശ്വാസം. ശരിക്കും അലീന അമ്പാടി കോംബോ മിസ് ചെയുന്നുണ്ട്.

അമ്പാടി ട്രെയിനിങ് കഴിഞ്ഞ് വരുന്നത് ഒരു പ്രൊമോയിൽ കാണിച്ചിരുന്നു. ഏതായാലും സച്ചി അനുപമയെ കുറിച്ച് അറിയുന്നുണ്ട്… അനുപമയെയും അമ്പാടിയെയും ഒന്നിച്ചു തീർക്കാൻ പദ്ധതി മിനഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊക്കെ എവിടെ വരെ പോകുമെന്നറിയാനും സച്ചിയുടെ തകർച്ചയും അനുപമ ആരെന്നും എന്തെന്നും സച്ചിയുമായിട്ടുള്ള പകയുടെ ആ ചുരുളഴിയാത്ത കഥയുമാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.

ഇന്നലത്തെ എപ്പിസോഡ് കണ്ടിട്ട് എന്താണ് തോന്നിയത് എന്നുള്ളതൊക്കെ പ്രൊമോയ്ക്ക് താഴെയുള്ള മന്റിൽ കണ്ടിരുന്നു. അതിൽ കൈഞരമ്പ് മുറിച്ചു മരിക്കാൻ റെഡി ആയി നിന്ന അനുപമയെ കണ്ടപ്പോൾ നിങ്ങൾക്ക് എന്തായിരുന്നു തോന്നിയത്. കൈയിൽ നിന്നും ചോര വാർന്നൊഴുകുമ്പോൾ ഒരു വ്യക്തി ഇങ്ങനെ യക്ഷിയെ പോലെ നോക്കി നിൽക്കുന്നത് അത്ഭുതം തന്നെയാണ്. അതുകണ്ടിട്ടുള്ള വിനീതിനെ കാണാനും സൂപ്പർ ആയിരുന്നു.

പിന്നെ അപർണ്ണ അലീനയോട് സംസാരിക്കുന്നതും വളരെ ആർട്ടിഫിഷ്യൽ ആയിരുന്നു. അതായത് ഈ ആത്മഹത്യ ചെയ്യൽ ഒരു ഡ്രാമ ആയിട്ടാണ് അപർണ്ണ എടുത്തിരിക്കുന്നത്. വിനീത് വിട്ടുപോകാതിരിക്കാൻ അപർണ്ണ കണ്ട കുറുക്കുവഴിയാണ് ഈ ആത്മഹത്യാ ചെയ്യൽ പരുപാടി.

“ഒഴിവാക്കാൻ എളുപ്പത്തിൽ നടക്കും…. അത് അമ്മമാർക് ദുഖകരമായ വർത്തയാണ്, പഠിക്കാൻ.. ഒന്നും തടസമാകുന്നില്ല.. “

ശരിയാണ് ഫാമിലി റെസ്പോണ്സിബിലിറ്റി എന്നത് ചില്ലറ കാര്യമല്ല. ഒരുപാട് പേരുമായി കണക്റ്റഡ് ആയി ട്ടാണ് ഫാമിലി നിലനിൽക്കുന്നത് . ഭാര്യ ഭർത്താവ് മക്കൾ ‘അമ്മ.. സഹോദരങ്ങൾ ..അമ്മാവൻ അമ്മായി… ഇവരെ ഒക്കെ നമ്മൾ പരിഗണിക്കേണ്ടതായി വരും . അങ്ങനെ ഉള്ളപ്പോൾ ബന്ധം പിരിയുക എന്നത് നിസാരമായി കാണാൻ സാധിക്കില്ല. വിവാഹം അത്രയേറെ പവിത്രമായി കാണുന്ന സമൂഹം. രണ്ടുകണ്ണികളെ തമ്മിൽ കൂട്ടിച്ചേർക്കാനാണ് ബുദ്ധിമുട്ട് വേർപെടുത്താൻ ഒന്ന് പൊട്ടിച്ചെറിഞ്ഞാൽ മതി…

എന്നാൽ ഈ കൂട്ടിച്ചേർക്കുന്ന ബന്ധം ചങ്ങല പോലെ ഒരാളെ ചുറ്റിവരിഞ്ഞാൽ ആയാൽ എന്താണ് ചെയ്യുക. ആ ഒരു വ്യക്തിയ്ക്ക് അത് പൊട്ടിച്ചെറിയുന്നതാണ് ആശ്വാസം. ഇപ്പോൾ ഈ കഥയിലെ അവസ്ഥ വച്ച് അങ്ങനെ പൊട്ടിച്ചെറിയേണ്ടതായി കാണിക്കുന്നില്ല. അപർണ്ണയ്ക്ക് വിനീതിനെ സ്നേഹിക്കാൻ സാധിക്കുന്നുണ്ട്. വിനീതിന് അപർണ്ണയോട് തുടക്കം മുതലുള്ള സ്നേഹമുണ്ട്. എന്നാൽ, റിയൽ ലൈഫിൽ നമുക്ക് ആരും സ്ക്രിപ്പ്റ്റ് എഴുതി തന്നിട്ടില്ല. ഇന്ന് ജീവിതം പച്ചപിടിക്കും നാളെ മാറും…. മറ്റന്നാളാകട്ടെ… എന്നും പറഞ്ഞു കാത്തിരുന്നാൽ അവിടെ ഇരിക്കാൻ സാധിക്കൂ… ഒരൊറ്റ ജീവിതമേ ഉള്ളു

ഡിവോഴ്സ് വേദനയാണ് എന്ന് പറയുന്നല്ലോ… ആരാണ് അതിനെ വേദനയാക്കിയത്… എത്രയോ പേർക്ക് ഡിവോഴ്സ് മറ്റൊരു ജീവിത്തത്തിലേക്കുള്ള തുടക്കമായിരുന്നു. സിനിമാ താരം മഞ്ജു വാര്യർ പോലും ഒരു ബന്ധത്തിന്റെ അവസാനത്തിൽ നിന്നുമാണ് മറ്റൊരു വിജയത്തിലേക്ക് എത്തിയത്.

അതുപോലെ വിവാഹം പഠനത്തിന് തടസമാകില്ല എന്ന് പലരും പറയാറുണ്ട്. ഈ വക വികാരങ്ങൾ ഒന്നും നമുക്ക് ജനറലൈസ് ചെയ്യാൻ സാധിക്കില്ല. ബന്ധങ്ങൾക്ക് വലിയ സ്ഥാനം കൊടുക്കേണ്ടിവരുന്ന സമയം പഠനത്തിന് കൊടുക്കാൻ സമയം കിട്ടാതെ വരും…

ഇനി ജീവിതം അതൊരു തിരഞ്ഞെടുക്കൽ തന്നെയാകണം. അപർണ്ണയുടെ കാര്യത്തിൽ ആ കുട്ടിയ്ക്ക് അന്ന് സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ അവസരം കിട്ടിയില്ല. ആരൊക്കെയോ ചേർന്ന് കൈയിലേക്ക് എടുത്തുവച്ചുകൊടുത്തതാണ്. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നീരജ ശരിയ്ക്കും അതിനുള്ള മറുപടി കൊടുക്കുന്നത് കാണാം. അതായത് അന്ന് ആ ചെയ്തത് ഒരു എടുത്തു ചാട്ടമായിപ്പോയോ എന്ന് നീരജ മഹാദേവനോട് ചോദിക്കുന്നുണ്ട്.

ഏതായാലും പ്രതീക്ഷ തരുന്ന എപ്പിസോഡ് തന്നെയാണ് ഇന്നത്തത് . പിന്നെ വിനീത് അപർണ്ണ റിജോയിനിംഗ് ഉറപ്പായും നടക്കും. അതിനു ശേഷം വിപർണ്ണ ട്രാക്ക് സൈഡാക്കിയിട്ട്… അധീന സ്റ്റോറി തന്നെ മെയിൻ ആക്കണം . കഴിഞ്ഞ ജനറൽ പ്രൊമോ യിൽ നിന്നും നല്ലൊരു പ്രതീക്ഷ കിട്ടിയിരുന്നു, ഉടനെ തന്നെ ആ സീനുകളൊക്കെ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

about ammayariyathe

More in Malayalam

Trending

Recent

To Top