സത്യത്തില്‍ ആദ്യം എന്താണ് അയാള്‍ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ല, വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല; സുഹൃത്താണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അതെന്ന് പറയുന്നത്, അശ്ലീല കമന്റിന് മറുപടിയുമായി ദേവി

ഫഹദ് ഫാസില്‍ നായകനായി എത്തിയ ‘മാലിക്’ എന്ന ചിത്രത്തില്‍ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജലജയുടെ മകള്‍ കൂടിയായ ദേവി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദേവി.
കഴിഞ്ഞ ദിവസം ദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ദേവി ഇന്‍സ്റ്റഗ്രാം സ്റ്റേറിയായി ഒരു മറുപടി പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ സത്യത്തില്‍ ആദ്യം എന്താണ് അയാള്‍ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് ദേവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ്. എനിക്ക് സത്യത്തില്‍ എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല.
ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല. അതിനാല്‍ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായി” എന്നും ദേവി പറയുന്നു.
അടുത്ത കാലം വരെ എന്റെ പ്രൊഫൈല്‍ പ്രൈവറ്റ് ആയിരുന്നു. ‘മാലിക്’ വന്ന ശേഷമാണ് ഞാനത് പബ്ലിക് ആക്കിയതു പോലും”എന്നും ദേവി കൂട്ടിച്ചേര്‍ത്തു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...