Malayalam
കൊവിഡ് – ഒമിക്രോണ്‍ കടുക്കുന്നു; സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവെച്ചു
കൊവിഡ് – ഒമിക്രോണ്‍ കടുക്കുന്നു; സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവെച്ചു
കൊവിഡ് – ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം നീട്ടി. ഈ ആഴ്ചയും അടുത്ത മാസവും ഷൂട്ടിംഗ് ആരംഭിക്കാന്‍ നിശ്ചയിച്ച ചിത്രങ്ങളുടെ ചിത്രീകരണമാണ് നീട്ടിയത്. മമ്മൂട്ടിയുടെ സി. ബി.ഐ 5, ശ്വേത മേനോന്റെ പ്രതികാരം ഉള്‍പ്പടെ മൂന്നു സിനിമകളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം നിറുത്തിവച്ചു. പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കേണ്ട എന്ന തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍.
ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം മഹാരാജാസ് കോളേജില്‍ ആരംഭിക്കാനിരുന്നതാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മഹാരാജാസ് കോളേജാണ്. എന്നാല്‍ കോളേജ് അടച്ച സാഹചര്യത്തില്‍ ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. കോളേജ് തുറക്കുകയും സാഹചര്യം അനുകൂലമാകുകയും ചെയ്താല്‍ മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
കുഞ്ചാക്കോ ബോബന് നായകനാകുന്ന ന്നാ കൊണ്ടുപോയി കേസ് കൊട് ഫെബ്രുവരി 20ന് ആരംഭിക്കുന്നതിനായി മുന്നോട്ടുപോവുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ സാഹചര്യം വിലയിരുത്തി മാത്രമേ ആരംഭിക്കുകയുള്ളൂ. മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷയുടെ ചിത്രീകരണം അടുത്ത ആഴ്ച യു.എ.ഇയില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അവിടെയും കൊവിഡ് സാഹചര്യം രൂക്ഷമാണ്.
ശ്വേത മേനോന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതികാരം, ഫോറിനു ശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയുടെ ചിത്രീകരണം നിറുത്തിവച്ചു. അതേസമയം നവാഗതനായ ലിജീഷ് മുല്ലേഴത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആകാശത്തിന് താഴെ ജനുവരി 24ന് തൃശൂര്‍ പൂമലയില്‍ ആരംഭിക്കും. വീട്, പൊലീസ് സ്റ്റേഷന് എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണമാണെന്ന് സംവിധായകന് ലിജിഷ് മുല്ലേഴത്ത് പറഞ്ഞു.
