Malayalam
സിനിമയ്ക്ക് വേണ്ടി എത്ര പേര്‍ക്ക് കിടന്നു കൊടുത്തു എന്നായിരുന്നു ചോദ്യം; ആ ചോദ്യത്തെ താന്‍ നേരിട്ടത് ഇങ്ങനെയായിരുന്നു
സിനിമയ്ക്ക് വേണ്ടി എത്ര പേര്‍ക്ക് കിടന്നു കൊടുത്തു എന്നായിരുന്നു ചോദ്യം; ആ ചോദ്യത്തെ താന്‍ നേരിട്ടത് ഇങ്ങനെയായിരുന്നു
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അസഭ്യമായി സംസാരിച്ച യുവാവിനെ നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുരഭി ലക്ഷ്മി.
സിനിമയ്ക്ക് വേണ്ടി എത്ര പേര്‍ക്ക് കിടന്നു കൊടുത്തു എന്ന ചോദ്യം താന്‍ നേരിട്ടത് ആദ്യം തന്നെ ആ യുവാവിനെ തല്ലി കൊണ്ടായിരുന്നു എന്നാണ് സുരഭി പറയുന്നത്. ഗുല്‍മോഹര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് തല്ലി എന്നായിരുന്നു അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സെറ്റില്‍ വച്ച് അല്ല. ഗുല്‍മോര്‍ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു പരിപാടി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്.
താന്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് കോളേജില്‍ കലോത്സവം നടക്കുമ്പോള്‍ ഒരു പയ്യന്‍ വന്ന് ചോദിച്ചതാണ് തന്നെ പ്രകോപിപ്പിച്ചത്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്ര പേര്‍ക്ക് കിടന്നു കൊടുത്തു എന്നായിരുന്നു ചോദ്യം. അപ്പോള്‍ ആണ് താന്‍ പ്രതികരിച്ചത്. ചോദ്യം കേട്ട ഉടന്‍ തന്നെ താന്‍ തല്ലി.
ശേഷമാണ് മറുപടി കൊടുത്തത്. അപ്പോഴേക്കും അവിടെയുള്ള മറ്റ് ചെക്കന്‍മാരൊക്കെ കൂടി. സുരഭിയോട് എന്തോ അവന്‍ മോശമായി പറഞ്ഞു എന്ന് പറഞ്ഞ് പിന്നെ കൂട്ട തല്ലായിരുന്നു. ഒരിക്കലും ഒരു പെണ്‍കുട്ടിയോട് അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു അടി കൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത്.
‘സ്വതന്ത്ര്യമായി ചിന്തിക്കാനും തെറ്റെന്ന് തോന്നിയാല്‍ പ്രതികരിക്കാനും ഉള്ള സ്വാതന്ത്ര്യം വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. ഇതുപോലെ ബസിലെ മണി മുറിച്ച് കളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. പണ്ട് സാധനങ്ങളൊക്കെ വാങ്ങി ബസില്‍ വരുമ്പോള്‍ തന്റെ കൈയ്യില്‍ മൂര്‍ച്ച കൂട്ടാനായി വീട്ടില്‍ നിന്ന് തന്നയച്ച കത്തിയും ഉണ്ടായിരുന്നു.
തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. കുറച്ച് മുന്നോട്ട് ആണ് നിര്‍ത്തിയത്. അവിടെ ബസ് നിര്‍ത്താറുള്ളതാണ്. പക്ഷെ തനിക്ക് നിര്‍ത്തി തന്നില്ല. അതുകണ്ട് രോഷം വന്നു. പറഞ്ഞ ഇടത്ത് നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ലല്ലോ എന്ന് പറഞ്ഞ് ബസിലെ മണിയടിയ്ക്കുന്ന കയര്‍ താന്‍ മുറിച്ച് കളഞ്ഞു. ഇപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ആ ബസിലെ കണ്ടക്ടര്‍ പറയാറുണ്ട് ‘നിന്നെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട്… നീ ഇപ്പോള്‍ ബസില്‍ കയറാത്തത് കൊണ്ടാണ്’ എന്നൊക്കെ. പണ്ടേ താന്‍ ഒരു വിപ്ലവകാരിയായിരുന്നു എന്നാണ് സുരഭി പറയുന്നത്.