സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതം.., മലയോര കര്‍ഷകരെ മൊത്തം അപമാനിച്ചു; സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങി ചുരുളി നിവാസികള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തിലെ തെറിവിളികള്ക്കെതിരായ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ കൊഴുക്കുകയാണ്. ഇപ്പോഴിതാ സിനിമക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ചുരുളി നിവാസികള്‍.
സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രം റിലീസായതിന് പിന്നാലെ ഇതാണോ ചുരുളിയുടെ സംസ്കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ട ചുരുളി സിനിമയിലെ ചുരുളിയില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും അവിടില്ല, എന്തിനേറെ പറയുന്നു ജനസംഖ്യയുടെ കാര്യത്തില്‍ പോലും യഥാര്‍ത്ഥ ചുരുളി ഏറെ മുന്നിലാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....