Connect with us

‘കുഞ്ഞിനായി നാളുകളെണ്ണി കാത്തിരിക്കുന്ന സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികളെ തേടിയെത്തിയ പുതിയ സന്തോഷം; ആശംസകളുമായി ആരാധകർ!

Malayalam

‘കുഞ്ഞിനായി നാളുകളെണ്ണി കാത്തിരിക്കുന്ന സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികളെ തേടിയെത്തിയ പുതിയ സന്തോഷം; ആശംസകളുമായി ആരാധകർ!

‘കുഞ്ഞിനായി നാളുകളെണ്ണി കാത്തിരിക്കുന്ന സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികളെ തേടിയെത്തിയ പുതിയ സന്തോഷം; ആശംസകളുമായി ആരാധകർ!

അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ഇപ്പോൾ ഒരു
കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്-അർജുൻ സോമശേഖർ താരജോഡികൾ. ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അതിനെമറികടന്ന് ​ഗർഭകാലം ആസ്വദിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്.

സോഷ്യൽ മീഡിയയിലൂടെ താരമായ സൗഭാഗ്യ ടിക്ക് ടോക്ക് ഉണ്ടായിരുന്ന കാലത്ത് നർമ്മം കലർന്ന വീഡിയോകൾ അവതരിപ്പിച്ച് സ്ഥിരം എത്തുമായിരുന്നു. അഭിനയത്തിന് പുറമെ ക്ലാസിക്കൽ നൃത്തം അടക്കം എല്ലാ മനോഹരമായി കൈകാര്യം ചെയ്യുന്ന സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് വൈകിയാണ് ആരാധകർ അറിഞ്ഞത്. അമ്മയുടെ സിനിമാ പാരമ്പര്യത്തെ കുറിച്ചൊന്നും പരസ്യപ്പെടുത്താതെയാണ് സൗഭാ​ഗ്യ ടിക്ക് ടോക്ക് സജീവമായത്. ശേഷം ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമായ സൗഭാ​ഗ്യ.

2020 ഫെബ്രുവരിയിൽ , കുട്ടിക്കാലം മുതൽ സുഹൃത്തും അമ്മയുടെ വിദ്യാർഥിയുമായിരുന്ന അർജുൻ സോമശേഖറിനെ സൗഭാ​ഗ്യ വിവാഹം ചെയ്തു.. ​ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചാണ് ആഘോഷപൂർവം വിവാഹം നടത്തിയത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമാകാൻ പോകുന്ന ആദ്യത്തെ കൺമണിയുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സൗഭാ​ഗ്യയും അർജുനും. കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിൽ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരദമ്പതികൾ.

ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന സന്തോഷമാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ ഭാ​ഗമായിരിക്കുകയാണ് ഇപ്പോൾ അർജുൻ. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഉരുക്ക് ഉപ്പേരി സീരിയലും ഒരുക്കിയിരിക്കുന്നത്. രാമനുണ്ണി എന്ന ​ഗൾഫുകാരന്റെ വേഷമാണ് സീരിയലിൽ അർജുന്. ‌‌

ഉരുളക്ക് ഉപ്പേരിയുടെ അമ്പത്തിനാലാമത്തെ എപ്പിസോഡ് മുതലാണ് ശിവനും സീരിയലിന്റെ ഭാ​ഗമായി. ശ്രീലത നമ്പൂതിരി അടക്കമുള്ള താരങ്ങളും അഭിനയിക്കുന്ന സീരിയലാണ് ഉരുളക്ക് ഉപ്പേരി. അർജുന്റെ എൻട്രിയുള്ള എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ചക്കപ്പഴത്തിലെ ശിവനെ കണ്ടത് കൊണ്ടാണ് എപ്പിസോഡ് കാണാൻ തീരുമാനിച്ചത്’ എന്നായിരുന്നു പുതിയ എപ്പിസോഡിന് ലഭിച്ച കമന്റ്. ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണവും ചിലർ കമന്റുകളിലൂടെ ചോദിച്ചിട്ടുണ്ട്. ദിവസങ്ങൾ മാത്രമാണ് സൗഭാ​ഗ്യ-അർജുൻ ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാനുള്ളത്. 36 ആം ആഴ്ചയിലെ ​ഗർഭകാലത്ത് ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്ന സൗഭാ​ഗ്യയുടെ വീഡിയോ വൈറലായിരുന്നു. ​ഗർഭിണിയായ ശേഷം വീട്ടിൽ ചടഞ്ഞിരിക്കുകയായിരുന്നില്ല സൗഭാ​ഗ്യ ചെയ്തത്. ഓൺലൈനായി വിദ്യാർഥികളെ നൃത്തം പഠിപ്പിച്ചും ഭർത്താവിനൊപ്പം നൃത്തം ചെയ്തും വളരെ സജീവമായിരുന്നു സൗഭാ​ഗ്യ.

നൃത്തത്തിലും മോഡലിങിലും മാത്രമല്ല അഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അർജുൻ. ആദ്യമായി അർജുൻ അഭിനയിച്ചത് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെയാണ്. വലിയ ഹിറ്റായിരുന്നു അർജുന്റെ ശിവൻ എന്ന കഥാപാത്രം. നുറുങ്ങ് തമാശകളും നർമം കലർന്ന അഭിനയവുമായി അർജുൻ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി. എന്നാൽ അപ്രതീക്ഷിതമായി അർജുൻ സീരിയലിൽ നിന്ന് പിന്മാറി. പിന്മാറിയതിന്റെ കാരണം അർജുൻ വ്യക്തമാക്കിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാണെന്ന് മാത്രമാണ് പറഞ്ഞത്.

ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേളയിൽ ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് അർജുൻ മറുപടി നൽകിയിരുന്നു. ചക്കപ്പഴത്തിലേക്ക് ഇനി വരാന്‍ പറ്റില്ലെന്നും അവിടെ പുതിയ ശിവന്‍ വന്നു എന്നുമാണ് അര്‍ജുന്‍ അന്ന് മറുപടി നല്‍കിയത്. ഇനി തിരിച്ചുവരില്ലെന്നും ചക്കപ്പഴം ലൊക്കേഷൻ മിസ് ചെയ്യുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു. ഒരുപാട് എക്സീപിരിയൻസ് കിട്ടിയ സ്ഥലമാണെന്നും ചക്കപ്പഴം എന്ന് കേൾക്കുമ്പോൾ സന്തോഷമാണെന്നും അർജുൻ പറഞ്ഞു. ശേഷം പിന്നീട് ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് അർജുനെ കണ്ടത്. എന്നാൽ, പുതിയ അർജുന്റെ തിരിച്ചു വരവ് ആരാധകർക്ക് സന്തോഷ വാർത്തയായിരിക്കുകയാണ്.

about soubhagya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top