News
രണ്ട് വര്‍ഷത്തോളമായി ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തില്‍.., ഇരുവരും ലിവിംഗ് ടുഗെതര്‍ എന്നും വിവരം
രണ്ട് വര്‍ഷത്തോളമായി ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തില്‍.., ഇരുവരും ലിവിംഗ് ടുഗെതര്‍ എന്നും വിവരം
ഗോസിപ്പ് കോളങ്ങളില്‍ തിളങ്ങി നില്ക്കാറുുള്ള പേരാണ് ചിമ്പുവിന്റേത്. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം ഇടയ്ക്കിടെ ചര്‍ച്ചയാകാറുമുണ്ട്. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള ചിമ്പവിന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
നടി നിധി അഗര്‍വാളുമായി ചിമ്പു പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ല്‍ ലോക്ക്ഡൗണ്‍ കാലത്ത് സുശീന്ദ്രന് സംവിധാനം ചെയ്ത ഈശ്വരന് എന്ന ചിത്രം ചിമ്പിന്റെതായി എത്തിയിരുന്നു. നിധി അഗര്‍വാള്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നിധിയും തമ്മില്‍ പ്രണയത്തിലായതെന്നും, ഏകദേശം രണ്ട് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചെന്നൈയിലെ ഒരേ വീട്ടിലാണ് താമസിക്കുന്നത്.
ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പദ്ധതിയിടുന്നതായും ഇന്ത്യഗ്ലിറ്റ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഈ ചിമ്പുവോ നിധി അഗര്‍വാളോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതുവരെ ഈ വാര്‍ത്ത ഗോസിപ്പായി മാത്രമേ കണക്കാക്കാന്‍ ആകൂ എന്നാണ് ആരാധകര്‍ പറയുന്നത്.
വെന്ത് തനിന്തത് കാട് ആണ് ചിമ്പുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അതേസമയം, അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിമ്പവിനെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
