Malayalam
മോഹന്‍ലാല്‍ എന്ന നടന് അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു, എല്ലാത്തിനും കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്!; തുറന്ന് പറഞ്ഞ് ചാര്‍മിള
മോഹന്‍ലാല്‍ എന്ന നടന് അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു, എല്ലാത്തിനും കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്!; തുറന്ന് പറഞ്ഞ് ചാര്‍മിള
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു. പ്രശസ്തിയ്ക്കൊപ്പം ഏറെ വിവാദവും താരത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചാര്‍മിള മോഹന്‍ലാലിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. താന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ കാരണക്കാരന്‍ മോഹന്‍ലാല്‍ ആണെന്നാണ് ചാര്‍മിള പറുന്നത്.
താന്‍ സിനിമയിലേക്ക് വരുന്നതില്‍ അച്ഛന് തീരെ താല്പര്യമില്ലായിരുന്നുവെന്ന് ചാര്‍മിള പറയുന്നു. തന്റെ സമ്മര്‍ദ്ദത്തിന് ഒടുവിലാണ് അച്ഛന് സമ്മതിച്ചത്. ആ സമയത്ത് തന്റെ പക്കല്‍ നല്ല ഫോട്ടോകള്‍ പോലും എടുത്തു വച്ചിരുന്നില്ല. പോര്ട്ട്ഫോളിയോകളൊന്നും എടുത്തുവെക്കാതിരുന്നപ്പോള് ലാലേട്ടന് അച്ഛനോട് മകളുടെ നല്ല ഫോട്ടോകള്‍ എടുത്തു വച്ചാല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ട, അവള് കൂടുതല്‍ സിനിമകളൊന്നും ചെയ്യേണ്ടെന്നായിരുന്നു അച്ഛന്റെ മറുപടി.
എന്നാല്‍ കൂടുതല്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് മോഹന്‍ലാല്‍ തന്നോട് ചോദിച്ചു. ഉണ്ടെന്ന് താന്‍ മറുപടി കൊടുത്തു. എങ്കില്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാതെ വരാന്‍ പറഞ്ഞു. ആ ദിവസം മോഹന്‍ലാല്‍ സര് സ്വയം ക്യാമറയെടുത്തു വന്ന് ഹോട്ടലിന് താഴെയുള്ള പൂന്തോട്ടത്തില്‍ വച്ച് തന്റെ ഫോട്ടോയെടുത്തെന്നും ആ ഫോട്ടോകള്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്കും സംവിധായര്‍ക്കും കൊടുത്തുവെന്നും അങ്ങനെ താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുവെന്നുമാണ് താരം പറയുന്നത്.
മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന് അങ്ങനെയൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ലായിരുന്നു. എന്നിട്ടും മോഹന്‍ലാല്‍ തന്നെ സഹായിക്കുകയായിരുന്നു. ആ സമയത്ത് പോട്ട്ഫോളിയോ ചെയ്യാന്‍ മുപ്പതിനായിരവും നാല്പ്പതിനായിരവുമൊക്കെയായിരുന്നു ചെലുണ്ടായിരുന്നതെന്നും നടി പറഞ്ഞു. തനിക്ക് മലയാളം അറിയാത്തതിനാല്‍ പല സീനുകളും പഠിക്കാന്‍ മോഹന്‍ലാല്‍ ക്ഷമയോടെ സമയം തന്നുവെന്നും ചാര്‍മിള പറഞ്ഞിരുന്നു.
തമിഴിലൂടെയാണ് ചാര്‍മിള സിനിമയിലെത്തുന്നത്. പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു. മലയാളത്തിലും തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു വ്യക്തിജീവിതം. നടന് കിഷോര്‍ സത്യയെ 1995ല്‍ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം 1999 ല്‍ വേര്‍പിരിയുകയായിരുന്നു. ഇതിന് ശേഷം 2006ല്‍ മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധവും പിരിഞ്ഞു. ഈയ്യടുത്ത് ചാര്‍മിള വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
അതേസമയം താരം രണ്ടാമതും വിവാഹം കഴിക്കാനുള്ള കാരണവും ഒരു അഭമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന് ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന് 2003 ല്‍ മരിച്ചു. കസിന് സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള് ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്നത്തിലാകുന്നത്.
അവന് സ്കൂളില്‍ പോകുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് അച്ഛനും അമ്മയുമൊക്കെ കാണും. അത് കാണുമ്പൊള്‍ അവനുള്ളിലും സങ്കടം ഉണ്ടാകും. പിന്നെ മറ്റൊന്ന് പറഞ്ഞാല്‍, എന്റെ വീട്ടിലുള്ള എല്ലാവരും പ്രായമുള്ളവരാണ് എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിന് വേറെ ആരും ഇല്ലാതായി പോകും. ഭര്‍ത്താവിന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹം ഇടയ്ക്ക് വന്ന് മകനെ കണ്ടിട്ട് പോകുന്നുണ്ട്. അതിനുള്ള സ്വതന്ത്ര്യം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ അവനും വേണമെന്നും ചാര്‍മിള പറയുന്നു. ഇതിനിടയില്‍ പ്രണയത്തെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് വെറുതേ സമയം കളയുകയാണ് എന്നായിരുന്നു ചാര്‍മിളയുടെ മറുപടി.
