ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന ‘ന്നാ താന്‍ കേസ്കൊട്’ എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ഇതിനായുള്ള കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്.
സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമാണ് അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്പര്യമുള്ള വനിതകളെയാണ് ഇത്തവണ വേണ്ടത്. ”ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാകാന്‍ താല്പര്യമുള്ള സ്ത്രീയാണോ നിങ്ങള്‍”എന്ന് കാസ്റ്റിംഗ് കോളില്‍ ചോദിക്കുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേയ്ക്ക് വിളിച്ചിരിക്കുന്നത്. താല്പര്യമുള്ളവര് ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും [email protected] എന്ന മെയിലിലേക്ക് അയച്ചുകൊടുക്കണമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.
ടാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ഈ മാ യൗ, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ആര്‍ക്കറിയാം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ടി കുരുവിളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...