News
അമിത വേഗത; ബൈക്ക് അപകടത്തില്‍പ്പെട്ട് ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും സഹോദരി പുത്രന് സായ് ധരം തേജ് ആശുപത്രിയില്‍
അമിത വേഗത; ബൈക്ക് അപകടത്തില്‍പ്പെട്ട് ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും സഹോദരി പുത്രന് സായ് ധരം തേജ് ആശുപത്രിയില്‍

തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ മധപൂര്‍ കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന താരം അപകടനില തരണം ചെയ്തതായാണ് വിവരം.
താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, വരുണ്‍ തേജ്, പവന് കല്യാണ്‍ തുടങ്ങിയവര്‍ സായ് ധരം തേജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചിരഞ്ജീവിയുടെയും പവന് കല്യാണിന്റെയും സഹോദരി വിജയ ദുര്‍ഗയുടെ മകനാണ് സായ്.
ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘റിപബ്ലിക്കി’ന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്ണന്, രാഹുല്‍ രാമകൃഷ്ണ, സായ് ധീന തുടങ്ങിയവരും വേഷമിടുന്നു. ഒക്ടോബര്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...