Malayalam
ബിഗ്‌ബോസ് ഫിനാലെ വേദിയില്‍ വെച്ച് സായിയെ ‘നൈസായിട്ട് താങ്ങി’ റംസാന്‍!, താരത്തിനോട് കാണിച്ചത് മോശമാണെന്നും സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ മനസിലെ വിജയി സായ് ആണെന്നും ആരാധകര്‍!
ബിഗ്‌ബോസ് ഫിനാലെ വേദിയില്‍ വെച്ച് സായിയെ ‘നൈസായിട്ട് താങ്ങി’ റംസാന്‍!, താരത്തിനോട് കാണിച്ചത് മോശമാണെന്നും സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ മനസിലെ വിജയി സായ് ആണെന്നും ആരാധകര്‍!
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ബിഗ് ബോസ് വിജയിയായപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് സായി വിഷ്ണു ആയിരുന്നു. സായിയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ അറിയുന്നത്.
ഡിംപലും മികച്ച മത്സരത്തിലൂടെയാണ് മൂന്നാം സ്ഥാനം നേടിയത്. ഈ ഷോയിലൂടെ തന്നെയാണ് ഡിംപലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടു തുടങ്ങിയത്. ഷോയുടെ ടെലികാസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മണിക്കുട്ടന്‍ വിജയിയാകാന്‍ അനിയോജ്യനല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. ഫിനാലെയുടെ ടെലികാസ്റ്റിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഷോയില്‍ നിന്ന് ഇടയ്ക്ക് പുറത്ത് പോയ വ്യക്തിയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തത് ശരിയായില്ല എന്ന വാദപ്രതിവാദങ്ങള്‍ സോഷയ്ല്‍ മീഡിയയില്‍ നടക്കുമ്പോള്‍ റംസാന്റെയും സായുടെയും വിഷയവും ചര്‍ച്ചയാകുകയാണ്.
എന്നാല്‍ രണ്ടാമതെത്തിയ സായ് വിഷ്ണുവിനോട് കാണിച്ചത് അവഗണനയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എത്തിയിട്ടും സമ്മാനം നല്‍കാതിരുന്നത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ മനസിലെ വിജയി സായ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നാം സ്ഥാനം നേടിയ വ്യക്തിയ്ക്ക് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് സമ്മാനിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം സ്ഥാനക്കാരനും സമ്മാനം നല്‍കണമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം നേരത്തെ സോഷ്യല്‍ മീഡിയയില്‍ സായിയുടെ സിനിമാ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ചിത്രം ബാറോസില്‍ സായിയും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇതേക്കുറിച്ചും സായി ഒന്നും പറയാതിരുന്നതും ആരാധകരില്‍ സംശയം ഉണര്‍ത്തിയിട്ടുണ്ട്. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ വിഷമത്തോടെ നില്‍ക്കുന്ന സായിയെ ആയിരുന്നു കണ്ടത്. ഇതും ആരാധകര്‍ സങ്കകടകരമായ കാഴ്ചയാണെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ ബിഗ് ബോസില്‍ രണ്ടാം സ്ഥാനം എന്നൊന്നില്ലെന്നും വിന്നര്‍ മാത്രമേയുള്ളൂവെന്നാണ് മറ്റൊരു ഭാഗം വിശദീകരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഡ്രീമര്‍ ഓഫ് ദ സീസണ്‍ എന്ന പുരസ്‌കാരം നേരത്തെ സായിയെ തേടിയെത്തിയിരുന്നു. ഇതിന്റെ വീഡിയോ സായ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വിജയി ആയില്ലെങ്കിലും സായ് വിഷ്ണുവിന്റെ നേട്ടം വളരെ വലുതാണെന്ന് ആരാധകര്‍ പറയുന്നു.
ഇതിനിടെ ഫിനാലെ വേദിയില്‍ റംസാന്‍ പറഞ്ഞ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. റംസാന്‍ സായിയെ നൈസായിട്ട് താങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റംസാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ”എന്റെ സ്വപ്നങ്ങള്‍ സംസാരിക്കാനല്ല അത് പ്രവര്‍ത്തിച്ച് കാണിക്കാനാണ് ഞാനിവിടെ വന്നത്. ഇവിടെ പലരും ഗ്രൂപ്പിസം ഉണ്ടായിയെന്ന് പറയുകയുണ്ടായി. എന്നാല്‍ അതിലൂടെ എനിക്ക് കിട്ടിയത് നല്ല സൗഹൃദങ്ങളാണ്. അഡോണി, ഫിറോസിക്ക, സന്ധ്യ ചേച്ചി, നോബി ചേട്ടന്‍. ഇവരെയൊക്കെ എനിക്ക് കിട്ടി”.ഈ രണ്ട് പരാമര്‍ശങ്ങളും പരോക്ഷമായി സായ് വിഷ്ണുവിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വപ്നം, ഗ്രൂപ്പിസം രണ്ടും ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയാക്കിയ വ്യക്തി സായ് വിഷ്ണുവായിരുന്നുവെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് 14 പേരുമായി മത്സരം തുടങ്ങുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഷോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ സീസണ്‍ 3 ലെ മത്സരാര്‍ഥികള്‍ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഹൗസിനുള്ളില്‍ മത്സരാര്‍ഥികള്‍ മികച്ച ഗെയിം കളിക്കുമ്പോള്‍ പുറത്ത് പൂര്‍ണ്ണ പിന്തുണയുമായി ആരാധകരും കൂടെയുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി ആര്‍മികളും വാക്‌പോരുകളും സജീവമായിരുന്നു. ഹൗസിനുള്ളിലെ പോലെ ആരോഗ്യകരമായ മത്സരമായിരുന്നു പുറത്തും നടന്നത്.
