News
സല്മാന് ഖാന് അവതാരകനായ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീ പിടുത്തം
സല്മാന് ഖാന് അവതാരകനായ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീ പിടുത്തം
Published on
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപ്പിടിത്തം. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള ബിഗ്ബോസ് സെറ്റില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
സൈറ്റിന്റെ ഏത് ഭാഗത്താണ് തീപ്പിടിത്തം സംഭവിച്ചതെന്ന് വിവരം പുറത്തുവന്നിട്ടില്ല. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേക്ക് നാല് അഗ്നിശമന സേനാ യുണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
അടുത്തിടെ, തേജസ്വി പ്രകാശിനെ വിജയിയായി പ്രഖ്യാപിച്ചാണ് ബിഗ് ബോസ് 15 അവസാനിച്ചത്. നാല് മാസക്കാലം പ്രേക്ഷകരെ ഹരംകൊള്ളിച്ച ബിഗ് ബോസ്-15ന്റെ അവസാന എപ്പിസോഡ് ജനുവരി 30നായിരുന്നു.
Continue Reading
You may also like...
Related Topics:Salman Khan
